രാജ്യത്തെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എന്ജിനീയർമാരെ ആദരിക്കുകയും മികച്ച എഞ്ചിനീയർമാരെ വാർത്തെടുക്കുകയും ചെയ്തുകൊണ്ടാണ് ഈ ദിവസം ആചരിക്കാറുള്ളത്. എഞ്ചിനീയറിംഗ് മേഖലയിലുള്ള നിങ്ങളുടെ നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഈ ദിനത്തിൽ ആശംസകൾ അയക്കാം.
എഞ്ചിനീയറിംഗ് ദിന ആശംസകൾ
*നിങ്ങൾ ലോകത്തെ നിർമിയ്ക്കുന്നു (സിവിൽ എഞ്ചിനീയറിംഗ്), നിങ്ങൾ വിർച്വൽ ലോകം നിർമിക്കുന്നു (കമ്പ്യൂട്ടർ എൻജിനീയർ), നിങ്ങൾ ലോകത്തെ ബന്ധിപ്പിക്കുന്നു( ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), നിങ്ങൾ ലോകത്തിൻറെ ഊർജ്ജമാണ് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) നിങ്ങൾ ലോകത്തെ ചലിപ്പിക്കുന്നു (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) ഒരു എഞ്ചിനീയറായതിൽ അഭിമാനിക്കുക.
*ലോകത്തിന് നമ്മെ മാറ്റാൻ കഴിയില്ല, എന്നാൽ നമുക്ക് ലോകത്തെ മാറ്റാൻ കഴിയും. മനസ്സിൽ വിപ്ലവകരമായ എഞ്ചിനീയറിംഗ് ആശയങ്ങൾ ഉണ്ടെങ്കിൽ ഈ ലോകം തന്നെ മാറ്റി മറിയ്ക്കാം. എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*മനുഷ്യ ജീവിതം കൂടുതൽ നൂതനമായ വഴികളിലൂടെ നയിക്കാൻ സഹായിച്ച എല്ലാ എഞ്ചിനീയര്മാര്ക്കും ആശംസകൾ…നിങ്ങളുടെ മികച്ച ആശയങ്ങളും പുതുമകളും അന്ഗീകരിക്കപ്പെടെണ്ടത് തന്നെയാണ്.
*സർഗാത്മകവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തി മുന്നോട്ട് പോകുന്നതാണ് എഞ്ചിനീയറിംഗ്.. നിങ്ങൾക്ക് മികച്ച രീതിയിൽ നാളെയെ വാർത്തെടുക്കാൻ കഴിയട്ടെ.
*എഞ്ചിനീയറിംഗ് എന്നത് എണ്ണമറ്റ വിഷയങ്ങൾ പഠിക്കുക എന്നത് മാത്രമല്ല, ഭൌതിക ജീവിതത്തിൻറെ ധാർമിക പഠനമാണ് അത്. എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*ഭൂമിയിൽ ഏറ്റവും മികച്ചത് വിദഗ്ദരായ എന്ജിനീയർമാരാണ് എന്ന് ഞങ്ങൾ പറയും. നിങ്ങൾ അക്കൂട്ടത്തിൽ ഒരാളായതിൽ അഭിമാനിക്കുക.. എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*ഓരോ ആളുകളുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും യാതാർത്ഥ്യമാക്കി മാറ്റുന്നത് നിങ്ങൾ എന്ജിനീയര്മാരാണ്. അതിനാൽ എല്ലായ്പ്പോഴും ആശയങ്ങളും ഊർജ്ജവും നിറഞ്ഞവരായി തുടരുക. എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*നിങ്ങളുടെ സർഗ്ഗാത്മകതയും ആശയങ്ങളും ചേരുമ്പോൾ ലോകം മാറ്റി വരക്കപ്പെടും. എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*എൻജിനീയർമാർ ഇല്ലാത്ത ലോകത്തെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഇല്ലേയില്ല, അവരില്ലെങ്കിൽ ഈ ലോകം എങ്ങനെയന്നു ചിന്തിക്കാനാവില്ല..നിങ്ങളാണ് ലോകത്തെ ഇത്ര സൗകര്യപ്രദമായ രീതിയിൽ വാർത്തെടുത്തത് … എഞ്ചിനീയറിംഗ് ദിന ആശംസകൾ..
*എല്ലായ്പ്പോഴും ലോകത്തിന് പുതിയ നിർമിതികൾ നല്കിക്കൊണ്ടിരിക്കാൻ ചിന്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ എൻജിനീയർമാർക്കും എഞ്ചിനീയറിംഗ് ദിന ആശംസകൾ …
എന്ജിനീയഴ്സ് ഡേ തീം 2021:
Engineering for A Healthy Planet – എന്നതാണ് ഈ വർഷത്തെ എന്ജിനീയേഴ്സ് ദിനത്തിൻറെ തീം. കഴിഞ്ഞ വര്ഷം ‘’Engineers for a Self – Reliant India’’ എന്നതായിരുന്നു ആശയം.