എൻഎസ്ഡബ്ല്യുയിൽ നിന്നുള്ള ആളുകളെ ഇരട്ട പ്രതിരോധ കുത്തിവയ്പ് എടുത്താലും ക്രിസ്‌തുമസിന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് കാൽ കുത്താൻ അനുവദിക്കില്ല എന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക്ഗോവൻ പറഞ്ഞു.
വിക്ടോറിയയിൽ 334 പുതിയ കേസുകൾ രേഖപ്പെടുത്തുകയും, കോവിഡ് മൂലം ഒരു മരണം സ്‌ഥിരീകരിക്കുകയും ചെയ്തു.
“ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും വൈറസ് പകരാൻ കഴിയും. അങ്ങനെ വന്നാൽ പെർത്തിലെ നഗരവാസികൾക്കത് ബുദ്ധിമുട്ടാകും. സുരക്ഷിത മേഖലയിലുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ നഗരങ്ങളെ ആ അവസ്‌ഥയിൽ തുടരാൻ അനുവദിക്കണം.” അദ്ദേഹം പറഞ്ഞു.
“അതിനാൽ, അന്യ സംസ്‌ഥാന ആളുകളെ ഇങ്ങോട്ട് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഞങ്ങൾ വളരെ ശക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. സ്‌ഥിതിഗതികൾ സുരക്ഷിതമാകുമ്പോൾ ഞങ്ങൾ മറിച്ചൊരു തീരുമാനമെടുക്കും.”
NSW പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയന്റെ ദൈനംദിന പത്രസമ്മേളനങ്ങൾ നിർത്താനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ