Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സോഷ്യല്‍മീഡിയ പോസ്റ്റുുകളിലെ കമന്റുുകള്‍ക്ക് മാധ്യമങ്ങള്‍ ഉത്തരവാദി; ഓസ്‌ട്രേലിയയില്‍ പുതിയ നിയമം

by News Desk
September 10, 2021
in Uncategorized
0
സോഷ്യല്‍മീഡിയ-പോസ്റ്റുുകളിലെ-കമന്റുുകള്‍ക്ക്-മാധ്യമങ്ങള്‍-ഉത്തരവാദി;-ഓസ്‌ട്രേലിയയില്‍-പുതിയ-നിയമം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

facebook

സാമൂഹിക മാധ്യമങ്ങളിലെ പേജുകളിൽ പങ്കുവെക്കുവെക്കുന്ന വാർത്താ ലിങ്കുകളുമായി ബന്ധപ്പെട്ട് വരുന്ന മോശം കമന്റുകൾക്ക് മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദികളാണെന്ന് ഓസ്ട്രേലിയൻ കോടതി.

മാധ്യമസ്ഥാപനങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് കീഴിൽ വരുന്ന വായനക്കാരിൽ നിന്നുള്ള അപമാനകരമായ അഭിപ്രായങ്ങൾക്ക് ഓസ്ട്രേലിയൻ വാർത്താ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കുമെന്നാണ് ഓസ്ട്രേലിയൻ ഹൈക്കോടതിയുടെ വിധി.

ഡൈലൻ വോളർ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016 ൽ 17 വയസുകാരനായ ഇയാൾക്ക് തടവ് ശിക്ഷയ്‍ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾക്ക് കീഴിൽ ഫെയ്സ്ബുക്കിൽ വന്ന മോശം കമന്റുകൾക്കെതിരെയാണ് ഇയാൾ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ് നൽകിയത്.

2016 ൽ തടവ് ശിക്ഷയ്‍ക്കിടെ ഇയാൾ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ ഒരു ടിവി റിപ്പോർട്ടിലൂടെ പുറത്തുവരികയും അത് വലിയ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇയാളെ ഒരു കസേരയിൽ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവരികയുണ്ടായി

വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയ ഈ സംഭവവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ മാധ്യമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾക്ക് കീഴിലാണ് വായനക്കാർ കമന്റുകളിട്ടത്.

2017 ൽ ജയിൽമോചിതനായ വോള്ളർ തൊട്ടടുത്ത വർഷം നൈൻ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥതയിലുള്ള സിഡ്നി മോണിങ് ഹെറാൾഡിനെതിരെയും ന്യൂസ് കോർപ്പിന്റെ ദി ഓസ്ട്രേലിയൻ, സ്കൈ ന്യൂസ് ഓസ്ട്രേലിയ തുടങ്ങിയവയ്ക്കെതിരെയും മാനനഷ്ടത്തിന് കേസ് നൽകി.

വായനക്കാരുടെ കമന്റുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടിലായിരുന്നു മാധ്യമസ്ഥാപനങ്ങൾ. വായനക്കാരുടെ ആരോപണങ്ങളും താൽപര്യങ്ങളും അറിയേണ്ടവയാണെന്നും അവർ പറഞ്ഞു.

എന്നാൽ 2019 ൽ ഈ വാദങ്ങൾ ന്യൂ സൗത്ത് വെയ്ൽസ് സുപ്രീംകോടതി നിഷേധിച്ചു. ഇതിനെതിരെ ഓസ്ട്രേലിയൻ ഹൈക്കോടതിയിൽ മാധ്യമങ്ങൾ നൽകിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്.

ഒരു ഫെയ്സ്ബുക്ക് പേജ് നിർമിക്കുന്നതിലൂടെയും അതിൽ ഒരു വാർത്താ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെയും ഉപയോക്താക്കളുടെ അഭിപ്രായ പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും അതിനുള്ള സൗകര്യമൊരുക്കുകയും അവ പ്രസിദ്ധീകരിക്കാൻ സഹായം നൽകുകയുമാണ് മാധ്യമങ്ങൾ ചെയ്‌യുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

ഇതുവഴി അവർ ആ കമന്റുകളുടെ പ്രസാധകരായി മാറിയെന്നും കോടതി പറഞ്ഞു. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതിയുടെ പുതിയ ഉത്തരവ്.

ഇതോടെ ഹർജിക്കാരന് ഇവർക്കെതിരെയുള്ള മാനനഷ്ടക്കേസുമായി മുന്നോട്ട് പോവാൻ സാധിക്കും. കേസിൽ ന്യൂസ് കോർപ്പ് ഓസ്ട്രേലിയയും, നൈൻ എന്റർടെയ്ൻമെന്റും ഉത്തരം പറയേണ്ടിവരും.

എന്നാൽ ഇങ്ങനെ ഒരു ഉത്തരവ് വാർത്താ പ്രസാധകരെ മാത്രമായിരിക്കില്ല ബാധിക്കുകയെന്നും വലിയ ഫോളോവർ പിന്തുണയുള്ള പേജുകളെയെല്ലാം ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. ആഗോളതലത്തിലുള്ള മാനനഷ്ടകേസുകളേയും ഓസ്ട്രേലിയൻ കോടതിയുടെ ഈ തീരുമാനം സ്വാധീനിച്ചേക്കാം.

Content Highlights: Australia media can be sued for social media comments

Previous Post

ബൊളീവിയക്കെതിരെ ഹാട്രിക്ക്; പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി

Next Post

എൻഎസ്ഡബ്ല്യുയിൽ നിന്നുള്ളവരെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കില്ല.

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
എൻഎസ്ഡബ്ല്യുയിൽ നിന്നുള്ളവരെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കില്ല.

എൻഎസ്ഡബ്ല്യുയിൽ നിന്നുള്ളവരെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കില്ല.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.