ഒരു പ്രത്യേക കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീൻ മറച്ചു വെക്കാൻ കഴിയുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതിനായി “മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്” എന്നൊരു ഓപ്‌ഷൻ പ്രൈവസി സെറ്റിങ്സിൽ വാട്സ്ആപ്പ് ചേർക്കുന്നതായാണ് വിവരം.
നിങ്ങൾ വാട്ട്‌സ്ആപ്പിൽ അവസാനമായി ഓൺലൈനിലായിരുന്നത് എപ്പോഴാണെന്ന് ചില ആളുകളെ കാണിക്കാൻ ആഗ്രഹിക്കാത്ത സമയങ്ങളിൽ ഇത് വളരെ ആവശ്യമായി വരുന്ന സവിശേഷതയാണ്. പിന്നെ ഓർക്കേണ്ടത്നിങ്ങൾ ലാസ്റ്റ് സീൻ മറച്ചു വെക്കുകയാണെങ്കിൽ മറ്റുള്ളവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്കും കാണാനാകില്ല എന്നതാണ്.
പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് വാബീറ്റഇൻഫോ പങ്കുവച്ചിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ലഭിക്കും. ലാസ്റ്റ് സീനിന് പുറമെ “പ്രൊഫൈൽ ഫോട്ടോ” “എബൌട്ട്” എന്നിവയും അത്തരത്തിൽ ക്രമീകരിക്കാൻ സാധിക്കും.
Also read: WhatsApp: വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ബാക്കപ്പ്, റീസ്റ്റോർ ചെയ്യാം; അറിയാം
നിലവിൽ “എവെരിവൺ” “മൈ കോണ്ടാക്ട്സ്” “നോബഡി” എന്നിങ്ങനെ മൂന്ന് പ്രൈവസി ഫീച്ചറുകളാണ് ഇവയ്ക്ക് വാട്സ്ആപ്പ് നൽകുന്നത്. അതിനു പുറമെയാണ് “മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്” ചേർക്കുന്നത്.
ആദ്യം ഐഒഎസിലാകും ഇത് എത്തുക. നിലവിൽ ആർക്കും ഈ ഫീച്ചർ ലഭ്യമല്ല. എന്നാൽ അടുത്ത അപ്‌ഡേറ്റിൽ ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും.
The post ഒരു പ്രത്യേക കോണ്ടാക്ടിനു മാത്രമായി വാട്സ്ആപ്പിൽ ലാസ്റ്റ് സീൻ മറച്ചുവെക്കാം: റിപ്പോർട്ട് appeared first on Indian Express Malayalam.