മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ വികസന പദ്ധതികളുടെ നയരൂപീകരണത്തിനുള്ള സമിതി അംഗമായി മലയാളിയായ ഡോ. സജീവ് കോശിയെ നിയമിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് മാതൃകയിലുള്ള ഈ ഒമ്പതംഗ സമിതിയിലെ ഏക ഇന്ത്യൻ വംശജനാണ് ഡോ. സജീവ്.
ആരോഗ്യം, ഗതാഗതം, സാമൂഹ്യ ഭവന നിർമാണം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിൽ പദ്ധതികൾ തയ്യാറാക്കുന്നതിനും മറ്റും സർക്കാരിന് നിർദ്ദേശങ്ങൾ നൽകുകയാണു സമിതിയുടെ ചുമതല.
ഓസ്ട്രേലിയൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഡന്റൽ ബോർഡ് ഓഫ് അംഗമായി പ്രവർത്തിച്ചിട്ടുള്ള ഡോ.സജീവ് 2016 ൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ഉന്നത ബഹുമതിയായ മെഡൽ ഓഫ് ദ് ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായിട്ടുണ്ട്.
തിരുവനന്തപുരം കൈതമുഖിൽ കുടുംബാംഗമായ അദ്ദേഹം ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ്, കേരള ഡൻ്റൽ കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല കുംബനാട് രജനിയാണ് ഭാര്യ. മക്കൾ: ഡോ. ജിതിൻ സജീവ് (കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ്), ഡോ. ജീസൺ സജീവ് (സ്പെഷലിസ്റ്റ് എൻഡോഡോന്റിസ്റ്റ്).
സ്ട്രാറ്റജിക് അഡ്വൈസറി ബോർഡിൽ അഥവാ ഉപദേശക സമിതിയിൽ സർക്കാർ തന്നെ നേരിട്ടാണ് ഇദ്ദേഹത്തെ നിയോഗിച്ചത്. ഇതേക്കുറിച്ച് ഡോ. സജീവ് കോശി OAM സംസാരിക്കുന്നു.