Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്വകാര്യതയ്ക്ക് പുല്ലുവില, ആര്‍ക്കും വാങ്ങാം സ്‌പൈ ഉപകരണങ്ങള്‍

by News Desk
September 6, 2021
in Uncategorized
0
സ്വകാര്യതയ്ക്ക്-പുല്ലുവില,-ആര്‍ക്കും-വാങ്ങാം-സ്‌പൈ-ഉപകരണങ്ങള്‍
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Spy Camera

കൊച്ചി: സ്പൈ ഉപകരണങ്ങൾ ഏതും യാതൊരു നിയന്ത്രണങ്ങളും കൂടാതെ ആർക്കും വാങ്ങാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കടയിൽ നിന്നും ഓൺലൈനായും സമൂഹിക മാധ്യമങ്ങൾ വഴിയും ഇവ സുലഭമായി ലഭിക്കും. ഏറിയപങ്കും ചൈനീസ് നിർമിതമാണ്.

സുരക്ഷാ ഉപകരണങ്ങൾ എന്ന പേരിലാണ് ഇത്തരം ഉപകരണങ്ങൾ മാർക്കറ്റ് ചെയ്‌യുന്നത്. നിത്യോപയോഗ വസ്തുക്കളുടെ രൂപത്തിലാണ് പലതും എത്തുന്നത്. ഒരു മൊബൈൽ ചാർജറിന്റെയോ കംപ്യൂട്ടർ മൗസിന്റെയോ രൂപത്തിലായിരിക്കും. ദൃശ്യങ്ങളും ശബ്ദവും മികവോടെ ഇതിൽ ശേഖരിക്കാം. എളുപ്പത്തിൽ ലാപ്ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും ഇതിലെ വിവരങ്ങൾ പകർത്താം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‍ക്കും രാജ്യസുരക്ഷയ്‍ക്കും ഇത്തരം ഉപകരണങ്ങളുടെ അനിയന്ത്രിത കച്ചവടം ഭീഷണിയാണ്.

രൂപം മാറി, ഭാവവും

മേശപ്പുറത്ത് വെയ്‍ക്കുന്ന ഡിജിറ്റൽ ക്ലോക്കിന്റെ രൂപത്തിലും സിം കാർഡ് ഉപയോഗിക്കാവുന്ന കംപ്യൂട്ടർ മൗസുകളുടെ രൂപത്തിലുമൊക്കെയാണ് പുതിയ ചോർത്തൽ സംവിധാനങ്ങളെത്തുന്നത്. വാച്ചുകളിൽ ഒളിപ്പിച്ച ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും ധാരാളം കിട്ടും. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ ഇട്ട് നിയന്ത്രിക്കുന്ന ഉപകരണങ്ങളാണ് ഇപ്പോൾ വ്യാപകം.

നിലവിലുള്ളത് കർശന നിയമങ്ങൾ

സൈബർ മാധ്യമങ്ങൾ ഉപയോഗിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്‌യുന്നതും സുരക്ഷാ വിവരങ്ങൾ ചോർത്തുന്നതും കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമേ, ഐ.ടി. നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്‍ക്ക് വരെ വകുപ്പുള്ളതാണ്. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ മൂന്നുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താം. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും ശിക്ഷ ലഭിക്കും. അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. കുട്ടികളാണ് ഇരയാകുന്നതെങ്കിൽ ശിക്ഷ ഏഴു വർഷമാകും.

ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വഞ്ചിക്കാൻ ലക്ഷ്യമിട്ട് സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാം. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം. മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. തുടങ്ങിയവ സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതും കുറ്റകൃത്യമാണ്.

ക്യാമറക്കണ്ണുകൾ തിരിച്ചറിയാം

പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവയല്ല പുതിയതരം ഉപകരണങ്ങൾ. ക്യാമറ ഡിറ്റക്‍ടർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാൽ ഇവയെ ഒരു പരിധിവരെ പ്രതിരോധിക്കാം. പ്ലേ സ്റ്റോറിൽ പലതരം ഹിഡൻ ക്യാമറ ഡിറ്റക്‍ടർ ആപ്പുകൾ ലഭ്യമാണ്. ഇവ ആൻഡ്രോയ്‌ഡ്, ഐ.ഒ.എസ്. ഫോണുകളിൽ സ്ഥാപിച്ച് ഒളിക്യാമറകളെ തിരിച്ചറിയാം. ക്യാമറ ഉപകരണങ്ങൾ പ്രവർത്തിക്കുന്നിടത്ത് ശക്തമായ വൈദ്യുത കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടും. ഈ സ്ഥലങ്ങളിൽ നിന്ന് സെൽഫോണിൽ സംസാരിക്കുമ്പോൾ ചെറിയ മൂളൽ പോലെയുള്ള ശബ്ദം കേൾക്കാം. ഇലക്‍ട്രോണിക്സ് കടകളിൽനിന്ന് ലഭിക്കുന്ന വയർലെസ് ക്യാമറ ഡിറ്റക്‍ടർ ഉപയോഗിച്ചും മുറിക്കുള്ളിലും മറ്റും ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്താം.

Previous Post

നിപ: ഒരാഴ്ച നിർണായകമെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘത്തിന്റെ പരിശോധന തുടരും

Next Post

കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പരാതി; ബ്രസീൽ-അർജന്റീന മത്സരം ഉപേക്ഷിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കോവിഡ്-പ്രോട്ടോകോൾ-പാലിച്ചില്ലെന്ന്-പരാതി;-ബ്രസീൽ-അർജന്റീന-മത്സരം-ഉപേക്ഷിച്ചു

കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പരാതി; ബ്രസീൽ-അർജന്റീന മത്സരം ഉപേക്ഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.