130 -ലധികം പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും മറ്റ് അധികാരികളും വാരാന്ത്യത്തിൽ വസ്തുവിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തി.
കാണാതായതിന് മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ്, എജെയെ കണ്ടെത്തിയത്.
ഉറുമ്പുകൾ കടിച്ചു പാട് വീണതായും, മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ അലഞ്ഞതിന്റെ ക്ഷീണം, അവനിൽ നന്നേ നിഴലിക്കുന്നുതായും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ ഒരു, കുടിവെള്ള തോട്ടിലാണ് എജെയെ കണ്ടെത്തിയത്.
“ഞങ്ങൾ ആ പ്രദേശംഅരിച്ചു പെറുക്കി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത് സംഭവിച്ച ആദ്യ ദിവസം ഞാൻ പോലീസുമായി ഈ ഭാഗങ്ങളിൽ ചുറ്റിനടന്നു, ”ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഇത് ഒരു അത്ഭുതമാണ്. അവൻ ജീവനോടെയുണ്ടെന്നത് അത്ഭുതകരമാണ്. ഞാൻ നാലു ദിവസം കുറ്റിക്കാട്ടിൽ കിടന്നു, ഞാൻ ഉറങ്ങിയിട്ടില്ല. പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും , കൂടെ തിരയാൻ വന്നവരോട് നന്ദിയും , കടപ്പാടും ഉണ്ട്. എല്ലാവരോടും സ്നേഹവും , ബഹുമാനവുംമാത്രമാണ് ഉള്ളതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ