സംസ്ഥാനത്തിന്റെ ലോക്ക്ഡൗൺ സമയത്തുണ്ടായ പ്രവർത്തന നഷ്ടപരിഹാരമായി, വിക്ടോറിയൻ ബിസിനസ്സുകൾക്ക് 2.34 ബില്യൺ ഡോളർ പിന്തുണാ പാക്കേജിൻറെ അധിക സാമ്പത്തിക സഹായം ലഭിക്കുമെന്ന് വ്യവസായ സംരക്ഷണ മന്ത്രി മാർട്ടിൻ പാകുല പ്രഖ്യാപിച്ചു. നിലവിലെ ലോക്ക്ഡൗൺ ബാധിച്ച 175,000 ബിസിനസുകളെ ഈ സഹായധനം പിന്തുണയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പ്രഖ്യാപിച്ച പാക്കേജിന് കോമൺവെൽത്ത് സഹ-ധനസഹായം നൽകുന്നു. ലൈസൻസുള്ള ഹോസ്പിറ്റാലിറ്റി ബിസിനസ്സുകളുടെ ശേഷി അടിസ്ഥാനമാക്കി അതാത് ബിസിനസുടമകൾക്ക് പിന്തുണ നൽകുന്നത് തുടരാൻ അധികമായി $ 289 ദശലക്ഷം ഡോളറാണ് നീക്കിവച്ചിട്ടുള്ളത്.
ശനിയാഴ്ച വിക്ടോറിയയിൽ 190 കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് പ്രസ്താവിച്ച ശേഷമാണ് സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനം പേർക്കും ഒരു ഡോസ് കോവിഡ് വാക്സിൻ ലഭിക്കുന്നതുവരെ വിക്ടോറിയയുടെ ലോക്ക്ഡൗൺ തുടരും. ഈ നാഴികക്കല്ല് സെപ്റ്റംബർ 23 ന് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ