തിരുവനന്തപുരം > വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതല, തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവും ഡിഡി, ആർഡിഡി, എഡി തലങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പദ്ധതിയുടെ പ്രചരണാർത്ഥം ഈ മാസം 6 മുതൽ 16 നുള്ളിൽ സ്കൂൾതല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുവാനും കൂടുതൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും മന്ത്രി നിർദേശിച്ചു.