നിങ്ങൾ ഇപ്പോൾ ഐഫോണിൽ നിന്നും സാംസങിന്റെ ഫോണിലേക്ക് മാറുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പ്രൊഫൈൽ ഫോട്ടോ, വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ചാറ്റ് ഹിസ്റ്ററി, മീഡിയ, സെറ്റിങ്‌സ് എന്നിവയും പൂർണമായി അതിലേക്ക് മാറ്റാൻ കഴിയും. പുതിയ ഫോൺ എടുത്ത് ആദ്യമായി വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമേ ഇതിന് സാധിക്കുകയുള്ളു എന്നും കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
ഐഫോണിൽ നിന്നും സാംസങ് ഫോണിലേക്ക് വാട്ട്‌സ്ആപ്പ് ചാറ്റുകൾ എങ്ങനെട്രാൻസ്ഫർ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
ഐഫോണിൽ നിന്ന് സാംസങ് ഫോണിലേക്ക് വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി മാറ്റാൻ എന്താണ് വേണ്ടത്:
വാട്ട്‌സ്ആപ്പ് ഐഒഎസ് പതിപ്പ് 2.21.160.17 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപതിപ്പോ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്കും ആൻഡ്രോയിഡ് പതിപ്പ് 2.21.16.20 അല്ലെങ്കിൽ അതിലും വലിയ പതിപ്പും ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കൾക്കുമാണ് ചാറ്റ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുക. യുഎസ്ബി-സി പോർട്ടിലൂടെ വഴി ലൈറ്റ്നിംഗ് കേബിൾ വഴിയാണ് കൈമാറ്റം നടക്കുന്നത്, അതിനാൽ നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി നീക്കുന്നതിന് നിങ്ങൾക്ക് അതിലൊന്ന് ആവശ്യമാണ്.
പഴയ ഫോണിലെ അതേ ഫോൺ നമ്പർ തന്നെ നിങ്ങൾ പുതിയ ഫോണിൽ ഉപയോഗിക്കേണ്ടതുണ്ട്. സാംസങ് ഉപയോക്താക്കൾ സ്മാർട്ട്സ്വിച്ച് ആപ്പ് പതിപ്പ് 3.7.22.1 അല്ലെങ്കിൽ അതിൽ ഉയർന്നതോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിനുമുകളിലുള്ള ഏത് സാംസങ് ഫോണിലും ഈ സവിശേഷത ലഭ്യമാണ്. മൈഗ്രേഷൻ അനുവദിക്കുന്നതിന് “നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പുതിയതായിരിക്കണം അല്ലെങ്കിൽ ഫാക്ടറി സെറ്റിങ്സിലേക്ക് റീസെറ്റ് ചെയ്യണം” എന്ന് വാട്സ്ആപ്പ് പറയുന്നു.
Also read: WhatsApp: ഇനി ചാറ്റുകളും അപ്രത്യക്ഷമാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്
വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഐഫോണിൽ നിന്ന് സാംസങ്ങിലേക്ക് എങ്ങനെ നീക്കം ചെയ്യാം
സ്റ്റെപ് 1: ആദ്യം നിങ്ങളുടെ സാംസങ് ഫോൺ ഓണാക്കുകയും ആവശ്യപ്പെടുമ്പോൾ ഐഫോണുമായി കേബിൾ വഴി ബന്ധിപ്പിക്കുകയും വേണം.
സ്റ്റെപ് 2: സാംസങ് സ്മാർട്ട് സ്വിച്ച് എക്‌സ്‌പീരിയൻസ് പിന്തുടരുക. ആവശ്യപ്പെടുമ്പോൾ ഐഫോണിന്റെ ക്യാമറ ഉപയോഗിച്ച് പുതിയ ഉപകരണത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുക.
സ്റ്റെപ് 3: നിങ്ങളുടെ ഐഫോണിലെ സ്റ്റാർട്ട് എന്നതിൽ ടാപ്പ്ചെയ്യുക, പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക.
സ്റ്റെപ് 4: നിങ്ങളുടെ പുതിയ സാംസങ് സജ്ജീകരിക്കുന്നത് തുടരുക.
സ്റ്റെപ് 5: നിങ്ങൾ ഹോം സ്ക്രീനിൽ എത്തുമ്പോൾ, വാട്സ്ആപ്പ് തുറന്ന് നിങ്ങളുടെ പഴയ ഫോണിൽ ഉപയോഗിച്ച അതേ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സ്റ്റെപ് 6: ആവശ്യപ്പെടുമ്പോൾ ‘ഇമ്പോർട്ട്’ (Import) ടാപ്പുചെയ്യുക, പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കുക. അതിനുശേഷം, നിങ്ങളുടെ പുതിയ ഫോൺ സജ്ജീകരിക്കുന്നത് പൂർത്തിയാക്കുക, തുടർന്ന് നിങ്ങൾക്ക് വാട്സ്ആപ്പ് ചാറ്റുകൾ കാണാനാകും.
നിങ്ങൾ ഡിലീറ്റ് ചെയ്യുന്നത് വരെ നിങ്ങളുടെ പഴയ ഫോണിൽ ആ ഡാറ്റ ഉണ്ടായിരിക്കുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും കൈമാറും എന്നാൽ പേയ്‌മെന്റ് സന്ദേശങ്ങൾ നീക്കം ചെയ്യില്ല. കോൾ ഹിസ്റ്ററിയും ഐഫോണിൽ നിന്ന് സാംസങിലേക്ക് മാറ്റില്ലെന്നും വാട്ട്‌സ്ആപ്പ് പറയുന്നു.
കൂടാതെ, കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഈ സവിശേഷത ഉടൻ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് പറഞ്ഞു.
The post ഐഫോണിൽ നിന്നും സാംസങിലേക്ക് വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാം; എങ്ങനെയെന്ന് നോക്കാം appeared first on Indian Express Malayalam.