ന്യൂഡല്‍ഹി: ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ സവിശേഷത അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വാകാര്യ ചാറ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ സവിശേഷത ലഭ്യമാകും. നിലവില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന സവിശേഷതയുടെ മറ്റൊരു പതിപ്പായിരിക്കും ഇത്.
വരാനിരിക്കുന്ന ചാറ്റ് അപ്രത്യക്ഷമാകുന്ന സവിശേഷതയില്‍ പുതിയ ചാറ്റ് ത്രെഡുകൾ സ്വയമേവ താൽക്കാലിക ചാറ്റായി മാറ്റും. സ്വകാര്യതാ ക്രമീകരണങ്ങളിലായിരിക്കും (Privacy settings) പ്രസ്തുത സവിശേഷത ഉണ്ടാവുക. ഇത് പ്രവർത്തനക്ഷമമാക്കിയ ശേഷം പുതിയ ചാറ്റുകളിലോ ഗ്രൂപ്പിലോ ഉള്ള എല്ലാ സന്ദേശങ്ങളും ചുരുങ്ങിയ സമയത്തിന് ശേഷം അപ്രത്യക്ഷമാകും.
സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നുള്ളവര്‍ക്ക് പുതിയ സവിശേഷത ഉപയോഗിക്കാതിരിക്കാവുന്നതാണ്. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഈ സവിശേഷത ഉടൻ തന്നെ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും വാട്സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ടും സ്ഥിരീകരിച്ചതായി വാബെറ്റ ഇൻഫോ നേരത്തെ അറിയിച്ചിരുന്നു. ഈ സവിശേഷത നിലവിൽ 2.21.18.7 വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ ലഭ്യമാണ്. ഇത് ആദ്യം ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായിരിക്കും ലഭ്യമാകുക.
നിലവില്‍ വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതും, ഒരു തവണ മാത്രം ദൃശ്യമാകുന്ന സവിശേഷതയുമുണ്ട്. ഒരു ചിത്രം അയക്കുകയാണെങ്കില്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് ഒരു തവണ മാത്രം കാണാവുന്ന വിധത്തില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. പ്രത്യേകം View Once എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.
Also Read: WhatsApp: വാട്സ്ആപ്പിൽ ലാസ്റ്റ് സീനും നീല ടിക്കും മറച്ചുവെക്കുന്നത് അറിയാമോ?, എങ്ങനെയെന്ന് നോക്കാം
The post WhatsApp: ഇനി ചാറ്റുകളും അപ്രത്യക്ഷമാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് appeared first on Indian Express Malayalam.