സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമിന്റെ സേവനം വ്യാഴാഴ്ച രാവിലെ ഇന്ത്യയിൽ ഉൾപ്പെടെ പലയിടങ്ങളിലും തടസപ്പെട്ടു. ആപ്പ് ഉപയോഗിക്കുന്നതിൽ തടസം നേരിട്ടതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
പോസ്റ്റുകൾ ലോഡ് ചെയ്യുന്നതിലും മെസ്സേജുകൾ അയക്കുന്നതിലുമാണ് തടസം നേരിട്ടത്. ഏകദേശം 15 മിനിറ്റോളമാണ് പലർക്കും തടസം നേരിട്ടത്. എന്നാൽ പ്രവർത്തനം നിലച്ചത് സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ നിന്നും ഔദ്യോഗിക വിശദീകരണം ഒന്നും ലഭ്യമായിട്ടില്ല.
പോസ്റ്റുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ “ക്ഷമിക്കണം, പിന്നീട് ശ്രമിക്കുക” എന്ന നോട്ടിഫിക്കേഷനാണ് പല ഉപയോക്താക്കൾക്കും ലഭിച്ചത്. എന്നാൽ ഇതുവരെയും എന്താണ് തടസം നേരിടാൻ കാരണമെന്ന് വ്യക്തമല്ല.
ഡൗൺഡിറ്റക്ടർ എന്ന സൈറ്റിൽ നിരവധിപേർ ആപ്പ് ഉപയോഗിക്കുന്നതിൽ തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ 47 ശതമാനത്തോളം പേരെയും ഇത് ബാധിച്ചിട്ടുണ്ട്. വെബ് പതിപ്പ് ഉപയോഗിക്കുന്ന 27 ശതമാനം ആളുകളും തടസം നേരിട്ടു. 26 ശതമാനം ആളുകൾക്ക് കണക്ഷൻ പ്രേശ്നങ്ങളാണ് അനുഭവപ്പെട്ടത്.
രാവിലെ 10:30 മുതൽ പ്രശ്നം നേരിടുന്നുണ്ടെന്നും ഇതുവരെയും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നുമാണ് സൈറ്റിൽ പറയുന്നത്. ട്വിറ്ററിലൂടെ നിരവധിപേർ തടസം നേരിട്ടതായി പരാതി ഉന്നയിക്കുന്നുണ്ട്.
Also read: WhatsApp: വാട്സ്ആപ്പിൽ ലാസ്റ്റ് സീനും നീല ടിക്കും മറച്ചുവെക്കുന്നത് അറിയാമോ?, എങ്ങനെയെന്ന് നോക്കാം
The post Instagram down: പണി മുടക്കി ഇൻസ്റ്റഗ്രാം; ആപ്പ് ഉപയോഗിക്കുന്നതിൽ തടസം നേരിട്ടതായി പരാതികൾ appeared first on Indian Express Malayalam.