വിറ്റാമിൻ ബി 8: ആരോഗ്യകരമായ ഗുണങ്ങളും കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളും
വിറ്റാമിന്റെ കുറവുകളാണ് നമ്മുടെ മിക്ക പ്രശ്നങ്ങളുടെയും പ്രധാന കാരണം. വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസികാരോഗ്യ സാഹചര്യങ്ങൾ മുതൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും കാരണം ഒരു പ്രത്യേക വിറ്റാമിൻ അല്ലെങ്കിൽ ധാതുക്കളുടെ അഭാവം തന്നെയാകും.
പ്രമേഹം: ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഡോക്ടർമാർ പലപ്പോഴും പ്രമേഹത്തിനുള്ള മരുന്നിനൊപ്പം ഇനോസിറ്റോൾ അല്ലെങ്കിൽ അല്ലെങ്കിൽ വിറ്റാമിൻ ബി കോംപ്ലക്സ് നിർദേശിക്കുന്നു. ഇൻസുലിൻ ഉൽപാദനത്തിൽ വിറ്റാമിൻ ബി 8 ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതുകൊണ്ടാണ് ഇത്.
ഇനി മാനസികാരോഗ്യത്തിെൻറ കാര്യമെടുക്കാം. മിക്കപ്പോഴും വിട്ടുമാറാത്ത വിഷാദം അല്ലെങ്കിൽ ഉത്കണ്ഠയ്ക്ക് കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്. സെറോടോണിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. സെറോടോണിൻ മെന്റൽ ഹെൽത്തും പോസിറ്റീവ് വികാരവും നമ്മളിൽ ഉണ്ടാക്കാൻ സഹായിക്കും. ശരീരത്തിലെ സെറോടോണിെൻറയും ഡോപാമൈെൻറയും ഉൽപ്പാദനത്തിന് വിറ്റാമിൻ ബി 8 വളരെ ആവശ്യമാണ്. ‘രോഗലക്ഷണങ്ങളെ ചികിത്സിച്ച് ഭേദമാക്കുക എന്നതും കൃത്യമായ മെഡിക്കേഷനുമാണ് നമ്മുടെ രോഗങ്ങൾക്കുള്ള പ്രതിവിധി എങ്കിലും ഏതെങ്കിലും വിറ്റാമിന്റെ അഭാവം ശരീരത്തിൽ ഉണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത് വളരെ നല്ലതാണ്.
പി.സി.ഒ.എസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, വന്ധ്യത എന്നിവ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇനോസിറ്റോൾ അല്ലെങ്കിൽ വിറ്റാമിൻ ബി 8 വളരെ പ്രധാനമാണ്. കടുത്ത സമ്മർദ്ദമാണ് പി.സി.ഒഎ.സിനും വന്ധ്യതക്കും പ്രധാന കാരണമെന്ന് പറയപ്പെടുന്നുണ്ട്. ഇത്തരം സമ്മർദ്ദങ്ങൾ ശരീരത്തിൽ നിന്ന് വിറ്റാമിനുകളും ധാതുക്കളും കുറക്കുകയും ചെയ്യും. വന്ധ്യതയ്ക്കുള്ള ചികിത്സകൾ തുടങ്ങുന്നതിന് മുമ്പ് ആദ്യം ശരിയായി ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയുമാണ് വേണ്ടത് എന്നും, ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താമെന്നും നിർദ്ദേശിക്കുന്നു. വിറ്റാമിൻ ബി 8 കഴിക്കുന്നത് ഫെർട്ടിലിറ്റി സംബന്ധമായ പ്രശ്നങ്ങൾ മറികടക്കാൻ ഒരു പരിധിവരെ സഹായിക്കും.
ഇനോസിറ്റോൾ അല്ലെങ്കിൽ വിറ്റാമിൻ ബി 8 ശരീരത്തിെൻറ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. ഈ വിറ്റാമിൻറെ അഭാവം മൂലം മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ അലോപ്പീസിയ, പ്രമേഹം, , സോറിയാസിസ് തുടങ്ങിയ ചർമ്മ അവസ്ഥകൾ വരെ ഉണ്ടാകാറുണ്ട്. മാത്രമല്ല, ഇതുവഴി മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.