റിലയൻസിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഫോണിന്റെ വില ഉൾപ്പടെ നിരവധി വിശദാംശങ്ങൾ ഇനിയും അറിയേണ്ടതുണ്ട്. സെപ്റ്റംബർ പത്തിന് ഫോൺ വില്പനക്ക് എത്തുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് കരുതുന്നത്.
ഏകദേശം 3,500 രൂപ വിലയിൽ ജിയോഫോൺ ലഭിക്കാനാണ് സാധ്യത. സെപ്റ്റംബർ 10 മുതൽ ഫോൺ വിപണയിൽ ലഭ്യമാകും എന്നാണ് കരുതുന്നത്. ഫോണിനു ഓഫർ എന്തെങ്കിലും ഉണ്ടാകുമോ എങ്ങനെയാകും വില്പന തുടങ്ങിയ കാര്യങ്ങൾ ഇനിയും വ്യക്തമല്ല. ഇതുവരെ ഞങ്ങൾക്ക് ഫോണിനെ കുറിച്ച് ലഭിച്ചിരിക്കുന്ന വിവരങ്ങൾ താഴെ വായിക്കാം.
അറിയാവുന്ന ഫീച്ചറുകൾ
ജിയോഫോൺനെക്സ്റ്റിൽ ഗൂഗിൾ അസിസ്റ്റന്റിന്റെ പിന്തുണ, ഉച്ചത്തിൽ വായിക്കുന്ന സ്ക്രീൻ ടെക്സ്റ്റ് ലാംഗ്വേജ് ട്രാൻസ്ലേഷൻ, ഓഗ്മെന്റഡ് റിയാലിറ്റി ഫിൽട്ടറുകളുള്ള സ്മാർട്ട് ക്യാമറ എന്നിവയും അതിൽ കൂടുതൽ ഫീച്ചറുകളും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിൽ വേഗത്തിൽ ഭാഷകൾ മാറാനുള്ള എളുപ്പവും വേഗമേറിയതുമായ മാർഗ്ഗവും ഉണ്ടാകും.
മുന്നിലും പിന്നിലുമുള്ള ഏക ക്യാമറയിൽ എച്ഡിആർ സംവിധാനം ഉണ്ടായിരിക്കും. ഫോൺ ക്യമറയിൽ തന്നെ ഡയറക്റ്റ് ഉപയോഗിക്കാവുന്ന സ്നാപ്ചാറ് ലെൻസുകളും ഉണ്ടാകും. ഫോൺ എത്തിയ ഉടനെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും എന്നാൽ ഏത് ആൻഡ്രോയിഡ് വേർഷനിലാകും ഫോൺ എത്തുക എന്നതിൽ വ്യക്തതയില്ല. ജിയോ ഫോണിൽ ഫിംഗർ പ്രിന്റ് സെൻസറുകൾ ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചടങ്ങിൽ റിലയൻസ് ജിയോ ജിയോഫോൺ നെക്‌സ്റ്റിന്റെ സവിശേഷതകളെ കുറിച്ച് പറഞ്ഞിട്ടില്ല പകരം ഈ ഫോൺ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്ന ചില ഫീച്ചറുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ജിയോഫോണ് നെക്സ്റ്റ് ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ൽ ആയിരിക്കും പ്രവർത്തിക്കുക എന്ന അഭ്യൂഹങ്ങളുണ്ട്.അതുപോലെ 5.5 ഇഞ്ച് എച്ഡി ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം ക്യൂഎം215 പ്രൊസസർ ആയിരിക്കുമെന്നും പറയപ്പെടുന്നു.
2ജിബി അല്ലെങ്കിൽ 3ജിബി റാമിൽ 16ജിബി അല്ലെങ്കിൽ 32ജിബി ഇഎംഎംസി 4.5 സ്റ്റോറേജ് ഓപ്‌ഷനുമായാകും ഫോൺ വരുക എന്ന് കരുതുന്നു. പിന്നിൽ 13 എംപി ക്യാമറയും മുന്നിൽ 8എംപി സെൽഫി ക്യമറയുമാണ് പ്രതീക്ഷിക്കുന്നത്. 2,500എംഎഎച് ബാറ്ററിയാകും ഫോണിൽ എന്നും അഭ്യൂഹങ്ങളുണ്ട്. ഡ്യൂവൽ സിം സപ്പോർട്ട് കൂടി ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റിയുമായാകും ഫോൺ എത്തുക എന്നും പറയപ്പെടുന്നു.
The post JioPhone Next: ജിയോഫോൺ നെക്സ്റ്റിനെ കുറിച്ച് ഇപ്പോൾ അറിയേണ്ടതെല്ലാം appeared first on Indian Express Malayalam.