കോവിഡ് വർദ്ധനയ്ക്കിടയിൽ വിക്ടോറിയ സംസ്‌ഥാനത്ത് മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും ഒപ്പം കുട്ടികളെ ഒറ്റക്കിരുത്താമെന്ന (Baby Sitting) ശിശു സംരക്ഷണ നിയമങ്ങൾ മാറ്റുന്നു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളിൽ ആശയക്കുഴപ്പം ഉണ്ടെങ്കിലും, അത് പരിഹരിക്കാൻ അധികാരികൾ ശ്രമിക്കുന്നതിനാൽ, തൽക്കാലം ബേബി സിറ്റിംഗ് നടത്തരുതെന്ന് വിക്ടോറിയൻ ഗ്രാൻഡ്പാരന്റ്സിനോട് ആവശ്യപ്പെട്ടു.
കോവിഡ് കമാൻഡർ ജെറോൺ വെയ്മർ, സംസ്‌ഥാനത്തെ മുത്തശി,മുത്തച്ഛന്മാർ ബേബി സിറ്റിംഗ് അവസാനിപ്പിക്കണമെന്നുള്ള നിയമം, ഇന്നലെ ഒറ്റരാത്രികൊണ്ട് പുതുക്കിയതായി സ്ഥിരീകരിച്ചു.
അവശ്യ സാധനങ്ങൾ വാങ്ങുന്നതിനോ, ജോലിക്ക് പോകുന്നതിനോ അല്ലെങ്കിൽ ആരോഗ്യപ്രശനങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ പോകുന്നതിനോ മാതാപിതാക്കൾക്ക് കുട്ടിയെ കൂടെ കൊണ്ടുപോകാൻ കഴിയുന്നില്ലെങ്കിൽ കുട്ടികളെ ഒരു അംഗീകൃത തൊഴിലാളിയുടെ അടുക്കൽ പരിചരണത്തിന് അയക്കണം, അല്ലെങ്കിൽ അവരെ വീട്ടിൽ നിയമിക്കണം എന്ന് ഉത്തരവിൽ പറയുന്നു.
ഈ നടപടിയിൽ മുതിർന്നവരുടെ ഭാഗത്തു നിന്നും സ്വാഭാവികമായുണ്ടാകുന്ന അസംതൃപ്തിയുലുള്ള നിരാശയോ, വിദ്വേഷമോ പോലെയുള്ള സഹജാവബോധം നിയന്ത്രിക്കാൻ അപേക്ഷിക്കുന്നുവെന്നും, ഇൻ-ഹോം ട്രാൻസ്മിഷൻ തടയാൻ മറ്റൊരു മാർഗം ആരോഗ്യ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും, വെയ് മർ പറഞ്ഞു.
“എല്ലാ ചൊവ്വാഴ്ചയും നിങ്ങളുടെ മുത്തശ്ശി നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്നുണ്ടെങ്കിൽ അത് ഒരു സാധാരണ കാര്യമാണെങ്കിൽ, അത് നിങ്ങളുടെ സാധാരണ ഗാർഹിക പ്രവർത്തനത്തിന്റെ ഭാഗമായി കണക്കാക്കാം. എന്നാൽ ഈ സമയത്ത് അത് അങ്ങനെയല്ല, ”അദ്ദേഹം വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങളുടെ നടപടി ശരിക്കും അപഹാസ്യമാണ്, പക്ഷേ ഇതൊഴിവാക്കാൻ നിർവ്വാഹമില്ല. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നു, കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ കേസുകൾ കൂടിയതിന് ഇതും ഒരുകാരണമായിട്ടുണ്ട്. ഗ്രാൻഡ്‌പേരന്റസും പേരകുട്ടികളുമായുള്ള ആ ചെറിയ ചെറിയ വിനിമയങ്ങൾ വഴി കോവിഡ് കേസുകൾ വ്യാപിക്കുന്നതിനുള്ള ‘ഇന്ധനം നൽകുന്നത്’ തുടരുന്നത് തടഞ്ഞേ പറ്റൂ .”
മുമ്പ്, മുത്തശ്ശിമാർക്കും പ്രായമായ ബന്ധുക്കൾക്കും വൈറസ് ബാധിക്കാനുള്ള സാധ്യത കാരണം കുട്ടികളെ നോക്കാനവർ തയ്യാറാകരുത് എന്ന് “ശക്തമായി ഉപദേശിച്ചിരുന്നു”. എന്നാലത് പലപ്പോഴും അലംഭാവത്തോടെയാണ് ആളുകൾ പ്രതികരിച്ചത്. എന്നാൽ ഇനിമുതൽ അങ്ങനെ ആകാതെയിരിക്കാൻ ഞങ്ങളുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകും. അദ്ദേഹം ഓർമ്മപ്പെടുത്തി.