Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

by News Desk
August 27, 2021
in KERALA
0
‘മൃതദേഹങ്ങൾ-നദികളിൽ-ഒഴുകുന്ന-അവസ്ഥ-കേരളത്തിലുണ്ടായിട്ടില്ല’;-വിമർശനങ്ങൾക്ക്-മറുപടിയുമായി-മുഖ്യമന്ത്രി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി . മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന അവസ്ഥ സംസ്ഥാനത്ത് ഉണ്ടായില്ല. ലഭിച്ചതിലധികം വാക്സിൻ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളമെന്നും ‘ചിന്ത’ വാരികയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കാനുള്ള കേരള മോഡൽ തെറ്റാണെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ഒരാൾക്ക് പോലും ചികിത്സാ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ചികിത്സയെക്കുറിച്ച് ആരും പരാതി പറഞ്ഞട്ടുമില്ല. ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. ഈ പ്രതിസന്ധിഘട്ടങ്ങളിലും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിൻ്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമം നടത്തുന്നത്. അനാവശ്യ വിമർശനങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നാടിന്‍റെ വികസനത്തോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ മാതൃക തെറ്റാണെന്ന് പറയുന്നവർ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണം. ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് ഒരാൾ പോലും മരിച്ചിട്ടില്ല. കേരളത്തിൽ ആർക്കും ആരോഗ്യസേവങ്ങൾ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെൻസ് സർവേകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിനും ഏറ്റവും കുറവ് ആളുകൾക്ക് രോഗബാധയുണ്ടായെന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിൽ കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന്‍ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറിയെന്നും വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി ലേഖനത്തിലൂടെ മറുപടി പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്നവരാണ് ദുരിതവേളകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തപ്പോൾ കോടതിയിൽ പോയത്. എസ് എൽ സി പരീക്ഷ നടത്തിയപ്പൊൾ സർക്കാരിന് ഭ്രാന്താണെന്ന് വിളിച്ച് കൂവുകയും ചെയ്തു. സങ്കുചിത രാഷ്ട്രീയത്തിൻ്റെ ഭൂതക്കണ്ണാടിയിലൂടെയല്ലാതെ കാര്യങ്ങളെ കാണാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നെങ്കിലെന്ന് ജനങ്ങൾ ആശിച്ച സന്ദർഭങ്ങളാണ് അതൊക്കെയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം, ഉയർന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തിൽ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. വ്യാഴാഴ്ച 30,007 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,000 കഴിഞ്ഞു. 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Previous Post

തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടയടി; പ്രതിപക്ഷം ചേംബറില്‍ കയറി,ഓടി രക്ഷപ്പെട്ടെന്ന് മേയര്‍

Next Post

വിക്ടോറിയയിൽ ഇന്നുമുതൽ ഗ്രാൻഡ്പേരന്റ് – ബേബിസിറ്റിങ്‌ നിർത്തലാക്കുന്നു.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിക്ടോറിയയിൽ ഇന്നുമുതൽ ഗ്രാൻഡ്പേരന്റ് – ബേബിസിറ്റിങ്‌ നിർത്തലാക്കുന്നു.

വിക്ടോറിയയിൽ ഇന്നുമുതൽ ഗ്രാൻഡ്പേരന്റ് - ബേബിസിറ്റിങ്‌ നിർത്തലാക്കുന്നു.

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.