ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച യൂസർ അനുഭവം നൽകുന്നതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. വാബീറ്റ ഇൻഫോ പങ്കുവച്ച പുതിയ സ്ക്രീൻഷോട്ട് പ്രകാരം വാട്സ്ആപ്പിൽ ഉടൻ തന്നെ മെസ്സേജ് റിയാക്ഷൻ ഫീച്ചറും ലഭ്യമാകും.
നിലവിൽ ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ ആപ്പുകളിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇമോജി ഉപയോഗിച്ച് മെസ്സജുകളോട് പ്രതികരിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫേസ്ബുക്കിൽ ഒരു പോസ്റ്റിനു റിയാക്ഷൻ നൽകാൻ കഴിയുന്നത് പോലൊരു സംവിധാനം.
ഇൻസ്റ്റഗ്രാമിൽ മെസ്സേജുകൾക്ക് ഇമോജികൊണ്ട് റിയാക്ഷൻ നൽകാൻ മെസ്സേജിൽ ദീർഘനേരം അമർത്തുകയാണ് വേണ്ടത്. അപ്പോൾ വരുന്ന ഇമോജികളിൽ നിന്നും നിങ്ങൾക്ക് ഒരെണ്ണം തിരഞ്ഞെടുത്ത് അയക്കാൻ കഴിയും. ഇതേ രീതിയിൽ തന്നെ ആണ് വാട്സ്ആപ്പും ഈ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നത്.
Also read: WhatsApp: ഡിസ്സപ്പിയറിങ് മെസ്സേജ് ഫീച്ചറിൽ പുതിയ ഓപ്‌ഷൻ കൊണ്ടുവരാൻ ഒരുങ്ങി വാട്സ്ആപ്പ്
വാബീറ്റ പറയുന്നതനുസരിച്ചു പുതിയ വാട്സ്ആപ്പ് അപ്ഡേറ്റുകൾ ഉപയോഗിക്കുന്നവർക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുക. പഴയ വേർഷനുകളിൽ ഇത് സപ്പോർട്ട് ചെയ്യില്ല.
വാട്സ്ആപ്പ് ആൻഡ്രോയിഡ് പതിപ്പിലാകും ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. പിന്നീട് ഐഒഎസിലും ലഭിക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഫീച്ചർ അടുത്ത അപ്ഡേറ്റോടെ ലഭ്യമായേക്കും.
The post WhatsApp: വാട്സ്ആപ്പിൽ മെസ്സേജ് റിയാക്ഷനുകളും വരുന്നു; പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം appeared first on Indian Express Malayalam.