ഗോൾഡ് കോസ്റ്റിലുള്ള ഒരു വീട്ടിലുണ്ടായ അഗ്നിബാധയിൽ വീട്ടുടമസ്‌ഥക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് രക്ഷപ്പെടുത്തിയതിന് ശേഷം, ഗോൾഡ് കോസ്റ്റ് ഹൗസ് തീപിടിത്തത്തിന് അഗ്നിശമനസേനക്കൊപ്പം നിന്ന് പ്രവർത്തിച്ച അയൽക്കാരായ ആളുകളെ വാനോളം വാഴ്ത്തി പോലീസും , ഫയർ ഫോഴ്‌സും. രാവിലെ 7.30 ഓടെ ആണ് സംഭവം. ആരെങ്കിലും അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന ഭയത്താൽ അടിയന്തിര സേവനങ്ങൾക്ക് ‘കുറുമ്പിൻ വാലി’യിലെ ആ വീടിന്റെ അകത്തളങ്ങൾ പരിശോധിക്കുകയാണ് രക്ഷാപ്രവർത്തകർ ഇപ്പോഴും.
ഗോൾഡ് കോസ്റ്റ് ഹൗസ് തീയിൽ നിന്ന് സ്ത്രീയെ പുറത്തെടുത്തതിന് ശേഷം അയൽവാസികളായ രക്ഷകരെ ‘ഹീറോകൾ’ എന്ന് വാഴ്ത്തി.
പൊട്ടിത്തെറി കേട്ട്, സമീപത്തെ അയൽവാസികൾ അകത്തേക്ക് പാഞ്ഞു, ഗുരുതരമായി പരിക്കേറ്റ 62-കാരിയെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു.
മുഖത്തും നെഞ്ചിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ അവളെ റോയൽ ബ്രിസ്ബെയ്ൻ, വനിതാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൂന്ന് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം ഈ സ്ഥലത്ത് ജോലി ചെയ്തു, പക്ഷേ വീടിനകത്തോ ഉള്ളിലുള്ള വസ്തുക്കളോ തീയിൽ നിന്ന് രക്ഷിക്കാനായില്ല.
ക്വീൻസ്‌ലാന്റ് ഫയർ ആൻഡ് എമർജൻസി സർവീസസിൽ നിന്നുള്ള കാൾ സ്ലേഡ് പറഞ്ഞത്, “സ്ത്രീയുടെ അയൽവാസികളുടെ പ്രവർത്തനങ്ങൾ അവളുടെ ജീവൻ രക്ഷിച്ചു.അവർ ചെയ്തത് വീരോചിതമായിരുന്നു,എന്നാണ്.

തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല, ആദിമ അന്വേഷണ ഫലങ്ങൾ ഏതെങ്കിലും തരത്തിലുള്ള പാചക അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
“ആ സ്ത്രീ എന്തെങ്കിലും പാചകം ചെയ്യുകയായിരുന്നിരിക്കാം,അപ്പോ