ബീജിങ്
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിന് പരിപൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് ചൈന. പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമായ ഘട്ടത്തില്‍ ഇത്തരത്തില്‍ അഫ്ഗാന് വിട്ട് ഒളിച്ചോടുന്നത് ശരിയായ നടപടി അല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അഫ്ഗാനിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനകാരണം ആന്തരികവും ബാഹ്യവുമായ അമേരിക്കന്‍ ഇടപെടലുകള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സമാധാനത്തിനുമായി അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകണം.
സംഘര്‍ഷം അവസാനിപ്പിക്കാനും ജനജീവിതം സുരക്ഷിതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധമാണെന്നും ചൈന അറിയിച്ചു.