വീടിനുള്ളിൽ അതിക്രമിച്ചുകയറി, അമ്മയെ കെട്ടിയിട്ട ശേഷം തട്ടിക്കൊണ്ടുപോയ രണ്ട് കുട്ടികളെ മെൽബണിൽ കണ്ടെത്തി.
ഇന്നലെ വൈകുന്നേരം 7 മണിക്ക് ശേഷം മിച്ചാമിൽ ആദില്ല വാലിയെയും, ഇളയ സഹോദരൻ ബിലാലിനെയും കണ്ടെത്തിയതിന് ശേഷം കുറ്റവാളികൾ എന്ന് സംശയിക്കുന്ന മൂന്ന് പുരുഷന്മാരെയും, ഒരു സ്ത്രീയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
“ആദില്ലയെയും, ബിലാലിനെയും സുരക്ഷിതമായും അപകടങ്ങളൊന്നും കൂടാതെ കണ്ടെത്താനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.ഇത് അതിശയകരമായ ഒരു വിജയമാണ് ” സായുധ ക്രൈം സ്ക്വാഡ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡീൻ തോമസ് പറഞ്ഞു. “അവരുടെ മാതാപിതാക്കൾക്കും വലിയ ആശ്വാസമുണ്ട്”
ഒരു വീട്ടിൽ നിന്ന് കുട്ടികളെ ഈ തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ തട്ടികൊണ്ട് പോകുന്നതും, സമാനമായ ഏത് സംഭവവും പോലീസിനെ സംബന്ധിച്ചിടത്തോളം അതീവ ജാഗരൂഗരാക്കുന്നതും, എല്ലാ പഴുതുമടച്ചു അന്വേഷിക്കാൻ അത്യന്താപേക്ഷിതവും, ഉത്തരവാദിത്തമുള്ളതുമാണ്. എന്നാൽ ഓസ്‌ട്രേലിയയിലെ വിശാലമായ മൾട്ടി കൾച്ചറൽ സമൂഹത്തിനും ഞങ്ങളിലുള്ള വിശ്വാസം നിലനിർത്താൻ സാധ്യമാകൂ . അദ്ദേഹം പറഞ്ഞു.
“കുട്ടികളും, മോഷ്ടിച്ച വാഹനവും കണ്ടെത്തുന്നതിനായി ക്രൈം കമാൻഡ് ഡിറ്റക്ടീവുകളും, ലോക്കൽ പോലീസും സ്പെഷ്യലിസ്റ്റ് യൂണിറ്റുകളും നടത്തിയ സുപ്രധാന ഓപ്പറേഷനാണിത്”
“കസ്റ്റഡിയിലുള്ള നാലുപേരെയും ഇന്ന് രാത്രി ചോദ്യം ചെയ്യും. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിശദീകരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. “വിക്ടോറിയ പോലീസിനെ പ്രതിനിധീകരിച്ച്, ഈ വിവരങ്ങൾ ഇന്ന് ഞങ്ങൾക്ക് പങ്കുവയ്ക്കാൻ സഹായിച്ചതിന് പൊതുജനങ്ങളോടും, മാധ്യമങ്ങളോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു.”
വിക്ടോറിയ പോലീസ് സായുധ ക്രൈം സ്ക്വാഡ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡീൻ തോമസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 8 നും 8.30 നും ഇടയിൽ സായുധനായ ഒരാൾ ബ്ലാക്ക്‌ബേൺ നോർത്ത് വീട്ടിൽ പ്രവേശിക്കുകയും, 32 കാരിയായ അമ്മയെ ആക്രമിക്കുകയും, കെട്ടിപ്പിടിക്കുകയും ചെയ്തുവെന്ന് പോലീസ് നേരത്തെ ആരോപിച്ചിരുന്നു. അതിനുശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
ചൈനീസ് കുടുംബത്തിന്റെ കറുത്ത 2014 മെഴ്‌സിഡസ് ബെൻസ് C200 സെഡാനിനുള്ളിൽ രണ്ട് കുട്ടികളെയും എടുത്ത് ഓടിപ്പോകുന്നതിനുമുമ്പ്, കുറ്റവാളി 32-കാരിയായ അമ്മയെ കെട്ടിയിട്ടു. BEQ 882 ആണ് വണ്ടിയുടെ രെജിസ്ട്രേഷൻ നമ്പർ.
ബ്ലാക്ക്ബേൺ വീട്ടിൽ നിന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കാണാതായതിനെ തുടർന്ന് പോലീസ് സ്പ്രിംഗ്ഫീൽഡിന്റെയും ഗുഡ്‌വിൻ സ്ട്രീറ്റിന്റെയും വഴികൾ ബ്ലോക്ക് ചെയ്തു.
ഇന്നലെ 8.45 ഓടെ മോഷ്ടാവ് വസ്തു ഉപേക്ഷിക്കുന്നതായി സുരക്ഷാ ദൃശ്യങ്ങൾ കാണിച്ചു – വാഹനം അവസാനമായി സ്പ്രിംഗ്ഫീൽഡ് റോഡിലൂടെ കിഴക്കോട്ട് പോകുന്നത് കണ്ടു എന്ന് പോലീസ് വെളിപ്പെടുത്തി.
സ്വയം മോചിപ്പിച്ച ശേഷം, അമ്മ പുറത്തേക്ക് ഓടുകയും വഴിയാത്രക്കാരെ അറിയിക്കുകയും ചെയ്തു, പോലീസ് ഏകദേശം 8.55 ഓടെ എത്തി, രണ്ട് കുട്ടികളെയും മോഷ്ടാവ് എടുത്തതായി കണ്ടെത്തി.
പോലീസ് ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയാണെന്നും, കുറ്റവാളി കുടുംബത്തിന് അറിയാമായിരുന്നോ എന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ തോമസ് പറഞ്ഞു.
“ഈ സംഭവം രണ്ട് കുട്ടികളേയും വലിയ ഭയത്തിലാക്കിയിട്ടുണ്ട്. അവരുടെ അമ്മയെയും അച്ഛനെയും കാണാനും എത്രയും വേഗം അവരോടൊപ്പം വീണ്ടും ഒന്നിക്കാനും കുട്ടികൾ ആഗ്രഹിക്കുന്നു,” അദ്ദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എന്തിനാണ് കുട്ടികളെ കൊണ്ടുപോയതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്”
“ഈ സാഹചര്യങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോഴെല്ലാം അത് വിക്ടോറിയ പോലീസിനേയും സമൂഹത്തേയും സംബന്ധിച്ചോളം ആശങ്ക ഉളവാക്കുന്നതാണ്. പക്ഷേ ഞങ്ങൾക്ക് കുട്ടികളെ കണ്ടെത്താനും, അവരുടെ അമ്മയോടും അച്ഛനോടും ഒപ്പം അവർക്ക് വീണ്ടും ഒത്തുചേരാനും സാധ്യമാക്കുന്നതിൽ ചാരിതാർഥ്യമുണ്ട്.”
ഗുരുതരമായ പരിക്കുകളോടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണസമയത്ത് പിതാവ് ജോലിയിലായിരുന്നു, പോലീസ് അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് ഓടി.
കുറ്റവാളി സായുധനാണെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ തോമസ് പറഞ്ഞു, എന്നാൽ തോക്കുകൾ ഉപയോഗിക്കുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും ആയുധം വെളിപ്പെടുത്തിയില്ല.
കറുത്ത തൊപ്പിയുണ്ടെന്നും കറുത്ത ഹൂഡുള്ള ജമ്പറും,സർജിക്കൽ ഫെയ്സ് മാസ്കും ധരിച്ചെന്നും ആ മനുഷ്യനെ വിശേഷിപ്പിച്ചു.
വാഹനത്തെയും കുട്ടികളെയും തട്ടികൊണ്ടുപോയ ആളിനെയും, കൂടെയുള്ളവരെയും കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകൾ തൽപ്രദേശത്ത് പട്രോളിംഗ് തുടരുകയും, പിന്നീട് 4 പേരെ സംശായാസ്പദമായി കണ്ടെത്തുകയുമായിരുന്നു. കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യുകയും, വിശദശാംശങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്യും.
ആർക്കെങ്കിലും ഇത്തരത്തിൽ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പറുമായി ബന്ധപ്പെടുകയോ www.crimestoppersvic.com.au എന്നതിൽ രഹസ്യമായ കുറ്റകൃത്യ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.