കാബൂളിലുള്ള ചില അഫ്ഗാൻ വ്യാഖ്യാതാക്കളെയും(interpreters ), മറ്റ് ചില ജീവനക്കാരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞേക്കില്ല എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തുറന്നു പറഞ്ഞു.
എയർപോർട്ടിലെ കുഴഞ്ഞുമറിഞ്ഞ രംഗങ്ങൾ പരാമർശിച്ചുകൊണ്ട് മോറിസൺ ചൊവ്വാഴ്ച പറഞ്ഞു, “പിന്തുണ എല്ലാത്തിലും എത്തില്ലെന്ന് എനിക്കറിയാം.
“ഗ്രൗണ്ടിൽ നിരവധി ശ്രമങ്ങൾ ഞങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല, അവരെ രക്ഷിക്കാനുള്ള വഴികളെല്ലാം അടഞ്ഞുപോയി. അത് വ്യത്യസ്തമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനേ ഞങ്ങൾക്കാകൂ, നിരാശയുണ്ട്.” അദ്ദേഹം പറഞ്ഞു.
കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള മാരകമായ ശ്രമത്തിൽ അഫ്ഗാനികൾ വിമാനങ്ങളുടെ പുറംഭാഗത്ത് കയറുകയും ചിറകുകളിലും ചക്രങ്ങളിലും പറ്റിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടു.
മാധ്യമങ്ങളോട്സം സാരിക്കവെ അഫ്ഗാൻ സൈന്യം തലസ്ഥാനത്തെയും പൗരന്മാരെയും പ്രതിരോധിച്ചിട്ടില്ലെന്ന് പീറ്റർ ഡട്ടൻ പറഞ്ഞു.
“അത് കാരണമാണ് ഇപ്പോൾ കാണുന്ന ദൃശ്യങ്ങൾ നമ്മൾ കാണുന്നത് ,” അദ്ദേഹം പറഞ്ഞു. അത് നിരാശാജനകവും ദുരന്തവുമാണ്.”
130 ഓസ്‌ട്രേലിയക്കാർ നിലവിൽ അഫ്ഗാനിസ്ഥാനിലാണ്, രക്ഷയ്ക്കായി കാത്തിരിക്കുന്നു.
വ്യാഖ്യാതാക്കളും മറ്റ് തൊഴിലാളികളും ഉൾപ്പെടെ 400 ഓളം മറ്റ് സഖ്യകക്ഷികളും രക്ഷ പ്രതീക്ഷിക്കുന്നു.