കൊച്ചി
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ഐസിഎൽ ഫിൻകോർപ് 100 രൂപയ്ക്ക് 69 പൈസ പ്രതിമാസ പലിശനിരക്കിൽ സ്വർണപ്പണയ വായ്പ നൽകും. 8.3 ശതമാനമെന്ന കുറഞ്ഞ പലിശനിരക്കിലുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ് ചെയർമാനും എംഡിയുമായ കെ ജി അനിൽകുമാർ അവതരിപ്പിച്ചു. ചാർജ് ഈടാക്കാതെ മറ്റു ബാങ്കുകളിലോ, എൻബിഎഫ്സികളിലോ സ്വർണവായ്പ മാറ്റിവയ്ക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. സ്വർണവായ്പ കൂടാതെ ഹയർ പർച്ചേസ് വായ്പകൾ, മണി ട്രാൻസ്ഫർ, വിദേശനാണ്യവിനിമയം, ബിസിനസ്, ഭവനവായ്പകൾ, മെഡിക്കൽ, ലൈഫ് ഇൻഷുറൻസുകൾ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും നൽകുന്നുണ്ട്. ഐസിഎൽ ഗ്രൂപ്പിൽ ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ്, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉൾപ്പെടുന്നു.