1. ഇരട്ടിമധുരം: ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയ്ക്കുള്ള പണ്ടുമുതൽക്കേ ഉപയോഗിക്കുന്ന ആയുർവേദ പരിഹാരമാണ് ഇരട്ടിമധുരം. രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് അതിന്റെ വേര് പൊടിക്കുകയോ ഒരു കഷായം പോലെ തിളപ്പിക്കുകയോ ചെയ്യാം.
2. കുർക്കുമിൻ: കുർക്കുമിൻ ഒരു സ്വാഭാവിക ആൻറിബയോട്ടിക്കാണ്. കുർക്കുമ ലോംഗ ഇനത്തിലെ സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന തിളക്കമുള്ള മഞ്ഞ രാസവസ്തുവാണിത്. കുർക്കുമിനോയിഡുകൾ മഞ്ഞളിൽ സ്വാഭാവികമായും കാണപ്പെടുന്നു. ഇത് വീക്കം തടയാൻ ഉത്തമമാണ്. മരുന്ന് കടകളിൽ നിന്ന് ലഭിക്കുന്ന കുർക്കുമിൻ മരുന്നുകൾ വാങ്ങുന്നതിന് പകരം ആദ്യം പ്രകൃതിദത്ത കുർക്കുമിനായ മഞ്ഞൾ ഉപയോഗിക്കാം. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തെസഹായിക്കുന്നതിനും മഞ്ഞൾ ഉത്തമ പ്രതിവിധിയാണ്.
3. വെളുത്തുള്ളി: വെളുത്തുള്ളി രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് എണ്ണമറ്റ ആരോഗ്യഗുണങ്ങളാണ് നമുക്ക് നൽകുന്നത്. വെളുത്തുള്ളി വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആൻറിവൈറൽ, ആന്റിഫംഗൽ, ആന്റിപ്രോട്ടോസോൾ സവിശേഷതകൾ എന്നിവ അടങ്ങിയതാണ്. തുടർച്ചയായ ജലദോഷത്തിനും ചുമയ്ക്കുമുള്ള മികച്ച വീട്ടുവൈദ്യമാണിത്, ഇത് ശരീരത്തിൽ കഫം ഉണ്ടാകുന്നത് ഒഴിവാക്കും. വെളുത്തുള്ളിയിലെ സജീവ സംയുക്തമായ അല്ലിസിൻ നിങ്ങൾ വെളുത്തുള്ളി മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്പോൾ സജീവമാക്കും.
മഴക്കാലമാണെങ്കിൽ കൂടി ആവശ്യത്തിന് വെളളം കുടിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം എന്നിവയെല്ലാം ആരോഗ്യത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഇത് ഒരു തരത്തിലും ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാകില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡോക്ടറെ സമീപിക്കുക.