ബ്രിസ്ബൻ:
ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരണം മൂന്നായി. ലോകമാകെയുള്ള എല്ലാ മലയാളികളെയും വീണ്ടും നിരാശരാക്കി
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ ചാലക്കുടി പോട്ട നടക്കുന്ന് ചുള്ളിയാടൻ ബിബിന്റെ മൂത്ത മകൻ ക്രിസ് ബിബിൻ(8) ഇന്ന് രാവിലെ മരിച്ചു.
ക്രിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബിബിൻ സന്നദ്ധനായതായി കുടുംബ സുഹൃത്തും, അങ്കമാലി സ്വദേശിയുമായ മാർട്ടിൻ മാത്യു അറിയിച്ചു. ഓസ്ട്രേലിയയിൽ ബിബിൻ പ്രവാസം ആരംഭിക്കാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. ആയതിനാൽ ഈയവസരത്തിൽ, ബിബിന് താങ്ങും, തണലുമായി ബന്ധുവായ മാർട്ടിനാണ് ബിബിന്റെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. സർവ്വ പിന്തുണയുമായി ജാതി മത ഭേദമന്യേ മലയാളീ പ്രവാസ സമൂഹം ബിബിനോട് ഐക്യപ്പെട്ടു നിൽക്കുന്നു.
സിഡ്നിക്കടുത്തുള്ള ഓറഞ്ചിൽ നിന്നും ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായിൽ വച്ച് അപകടത്തിൽപെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകൾ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിപിനും ഇളയ ആൺകുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ്.ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സി,
ക്യൂൻസ്ലാൻഡിലക്ക് കുടംബസമേതം പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത്.