ആഗോള കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ സൗജന്യ ആപ്ലിക്കേഷന്റെ രൂപത്തിൽ ഡിജിറ്റൽ ഹെൽത്ത് പാസ് പുറത്തിറക്കുമെന്ന് ക്വാണ്ടാസ് അധികൃതർ സ്ഥിരീകരിച്ചു.
അവസാന വികസന ഘട്ടത്തിലുള്ള IATA ട്രാവൽ പാസിന് ഉപഭോക്താക്കളുടെ കോവിഡ് വാക്സിനേഷൻ വിവരങ്ങൾ , ഏറ്റവും പുതിയ പരിശോധനാ ഫലങ്ങൾ എന്നിവ സുരക്ഷിതമായി സംഭരിക്കാൻ കഴിയും എന്നതിനോടനുബന്ധിച്ചാണ് ക്വാണ്ടാസ് അതേ മാതൃക പിന്തുടർന്ന് ഇൻഡസ്ട്രിയിൽ ഒരു ചുവട് മുന്നിലായി നിൽക്കാൻ ശ്രമിക്കുന്നത് .
COVID-19 പരിശോധനാ ഫലങ്ങളും, വാക്സിൻ വിവരങ്ങളും, ഒരു ഫ്ലൈറ്റിലെ യാത്രക്ക് മുമ്പായി ആരോഗ്യ ഉദ്യോഗസ്ഥർക്കും, എയർലൈൻ സ്റ്റാഫുകൾക്കും കാണിക്കുന്നതിനായി ഈ വിവരങ്ങൾ നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ ആയിരിക്കും ഇത് .
ഉപഭോക്താവിന്റെ നിർദ്ദിഷ്ട ഫ്ലൈറ്റിനും, ലക്ഷ്യസ്ഥാന രാജ്യത്തിന്റെ പ്രവേശന ആവശ്യകതകളുമായി വിവരങ്ങൾ പൊരുത്തപ്പെടുത്തുന്നതിനുമുതകുന്ന ഒരു സോഫ്റ്റ്‌വെയർ അപ്ലികേഷനായിരിക്കുമിതെന്ന് എയർലൈൻ പ്രസ്താവനയിൽ പറയുന്നു.

യുണൈറ്റഡ് കിംഗ്ഡം, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രതിരോധ കുത്തിവയ്പുകളുടെ തെളിവ്, യാത്രികർ അവരുടെ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ആവശ്യമാണെന്ന് പ്രഖ്യാപിച്ചു.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി വികസിപ്പിച്ചെടുത്ത IATA ട്രാവൽ പാസുമായി സഹകരിക്കുന്നതും, സംയോജിക്കുന്നതുമായ ഒന്നാണിതെന്നാണ് ക്വാണ്ടാസ് അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അന്താരാഷ്ട്ര ഡിജിറ്റൽ ഓപ്ഷനുകൾ ഇതിനു വേണ്ടി പരീക്ഷിച്ചതായി ക്വാണ്ടാസ് പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ പറക്കാൻ ഈ ട്രാവൽ പാസ് ഒരു പച്ച വെളിച്ചമായിരിക്കുമെന്നാണ് കരുതെന്നതെന്ന് ക്വാണ്ടാസ് ഗ്രൂപ്പ് ചീഫ് കസ്റ്റമർ ഓഫീസർ സ്റ്റെഫാനി ടുല്ലി മാധ്യമങ്ങളോട് പറഞ്ഞു.

IATA യുടെ നിർദ്ദേശമനുസരിച്ച്, കോവിഡാനന്തര യാത്രക്കാർ അവരുടെ ഡിജിറ്റൽ പാസ് സൃഷ്ടിക്കാൻ പാസ്പോർട്ട് പോലുള്ള സർക്കാർ നൽകിയ ഐഡി ഉപയോഗിക്കേണ്ടതായി വരും.
ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് മടങ്ങുന്നവരുടെയും , തിരികെ വരുന്നവരുടെയും വാക്സിനേഷൻ നില സാധൂകരിക്കാൻ കഴിയുന്നത് ത്വരിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച ഓസ്‌ട്രേലിയയുടെ നാല് ഘട്ട ദേശീയ കോവിഡ് നിവാരണ പദ്ധതി പ്രാപ്തമാക്കുന്നതിന് ഈ ട്രാവൽ പാസ് നിർണായകമാണെന്ന് ഐഎടിഎ സീനിയർ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ്, സേഫ്റ്റി, സെക്യൂരിറ്റി, നിക്ക് കരീൻ പറഞ്ഞു.
ഈ മാസം ആദ്യം സർക്കാറിന്റെ നാല് ഘട്ട പദ്ധതി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചപ്പോൾ, ഉയർന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ പശ്ചാത്തലത്തിൽ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോൾ, ഒരു തരം വാക്സിൻ പാസ്‌പോർട്ടോ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലുമോ നാലാം ഘട്ടത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞിരുന്നു. ആ പ്രഖ്യാപനം ശരിവെക്കുന്ന പ്രസ്താവനയാണ്, അന്താരാഷ്ട്ര വിമാനങ്ങൾക്കായി ഡിജിറ്റൽ ഹെൽത്ത് പാസ് പുറത്തിറക്കാൻ ക്വാണ്ടാസ് തയ്യാറെടുക്കുന്നു എന്ന ഈ പ്രഖ്യാപനത്തിലൂടെ അടിവരയിടുന്നത് .