ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ തോൽപിച്ചാണ് ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നത്.
ഷൂട്ട് ഓഫിലേക്ക് കടന്ന മത്സരത്തിൽ 6-5 എന്ന സ്കോറിനാണ് ദീപികയുടെ ജയം. നിശ്ചിത സെറ്റുകൾക്ക് ശേഷം സമനിലയിൽ ആയതിനെ തുടർന്നാണ് മത്സരം ഷൂട്ട് ഓഫിലേക്ക് കടന്നത്. ക്വാർട്ടറിൽ കൊറിയയുടെ ആൻ സാനിനെയാണ് ദീപിക നേരിടുക.
അതേസമയം, പുരുഷന്മാരുടെ 3000 സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെ ഹീറ്റ്സിലെ ദേശിയ റെക്കോർഡ് തിരുത്തി. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അവിനാശ് കുറിച്ച എട്ടു മിനിറ്റ് 20 സെക്കന്‍ഡ് എന്ന സമയമാണ് ടോക്കിയോയിൽ മറികടന്നത്. എന്നാൽ അവിനാശിന് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല.
Also read: ഗ്യാലറിയില്‍ ഇരുന്ന് കൈയടിച്ച് ഭാര്യ ദീപിക; അതാനു കീഴടക്കിയത് ഒളിംപിക് ചാമ്പ്യനെ
The post Tokyo Olympics 2021 Day 7: അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ appeared first on Indian Express Malayalam.