Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

രക്തസമ്മർദ്ദം കുറയ്ക്കും ഡാഷ് ഡയറ്റ്; എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം

by News Desk
July 29, 2021
in HEALTH
0
രക്തസമ്മർദ്ദം-കുറയ്ക്കും-ഡാഷ്-ഡയറ്റ്;-എന്തൊക്കെ-കഴിക്കണം,-ഒഴിവാക്കണം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

രോഗ സാധ്യതകൾ ഉള്ളതുകൊണ്ട് നിത്യജീവിതത്തിൽ പല കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നൽകിക്കൊണ്ട് ജീവിക്കേണ്ടിവരുന്ന നിരവധി ആളുകളുണ്ട് നമുക്ക് ചുറ്റും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉയർന്ന ബിപി അഥവാ രക്തസമ്മർദത്തിൻ്റെ കാര്യം. രക്തസമ്മർദ്ദത്തിൻ്റെ സാധ്യതകൾ ഇന്നത്തെ കാലത്ത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. പാരമ്പര്യവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ആഹാര ക്രമങ്ങളും ഒക്കെ രക്തസമ്മർദ്ദത്തിൻ്റെ സാധ്യതകൾ ഉയർത്തുന്നതിന് പ്രധാന കാരണങ്ങളാണ്. അമിതമായ രക്തസമ്മർദ്ദം ഹൃദ്രോഗസാധ്യത ഉയർത്തുകയും ആരോഗ്യസംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട് എന്ന് പറയപ്പെടുന്നു.

രക്താതിമർദ്ദമെന്ന രോഗം മൂലം ലോകത്തുടനീളം മരിക്കുന്നവരുടെ എണ്ണം കണക്കിലെടുത്തു കൊണ്ട്തന്നെയാണ് ഈയൊരു ജീവിതശൈലി രോഗത്തെ ‘നിശബ്ദ കൊലയാളി’ എന്ന പേരിൽ വിളിച്ചു വരുന്നത്. അമിത രക്തസമ്മർദ്ദമുള്ള ആളുകൾ ഏറ്റവും ശ്രദ്ധ നൽകുന്ന കാര്യങ്ങളിലൊന്ന് അവരുടെ ഭക്ഷണ ശീലങ്ങളാണ്. രക്തസമ്മർദ്ദമുള്ള ആളുകൾ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം വയ്ക്കാറുണ്ട്. രക്താതിമർദ്ദത്തിൻ്റെ സാധ്യതകളെ പ്രതിരോധിക്കുന്നതിനും അത് നിയന്ത്രിച്ചു നിർത്തുന്നതിനുമായി സസ്യാഹാരം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ള പ്രത്യേകതരം ഭക്ഷണക്രമ രീതിയാണ് . ഒരുപക്ഷേ രക്തസമ്മർദം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾ ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാവും.

രക്തസമ്മർദ്ദമുള്ളവർക്ക് ഡാഷ് ഡയറ്റ്
ഉയർന്ന രക്തസമ്മർദ്ദ സാധ്യതകൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഗവേഷകർ 1990 കളിൽ ഡാഷ് ഡയറ്റ് എന്നൊരു ഭക്ഷണക്രമം ആവിഷ്കരിച്ചെടുത്തത്. രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളുള്ള ആളുകളിൽ അത് ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്താൻ വേണ്ടി തയ്യാറാക്കിയതാണ് ഡാഷ് ഡയറ്റ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ‘ബെസ്റ്റ് ഹാർട്ട് ഹെൽത്ത് ഡയറ്റ്’ എന്ന പേരിട്ടു വിളിച്ച ഡാഷ് ഡയറ്റ് രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഏറ്റവുമധികം പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള ഒന്നാണെന്ന് പറയപ്പെടുന്നു.

ഈ ഭക്ഷണരീതി പ്രധാനമായും നിങ്ങളുടെ ദൈനംദിന ഭക്ഷണശീലത്തിലെ ഉപ്പിൻ്റെ അളവ് കുറയ്ക്കുന്നു. നമ്മൾ കഴിക്കുന്ന മിക്കവാറും ഭക്ഷണങ്ങളിലെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്. ഡാഷ് ഡയറ്റ് പ്രോഗ്രാം പ്രതിദിനം 2,300 മില്ലിഗ്രാം സോഡിയത്തിൽ കൂടുതൽ കഴിക്കാൻ ശുപാർശ ചെയ്യുന്നില്ല. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, ബീൻസ് എന്നിവ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആണ് പ്രധാനമായും ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്നത്. മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ, അധിക കൊഴുപ്പുകൾ എന്നിവ കഴിക്കുന്നത് ഈ ഡയറ്റ് രീതിയിൽ പരിമിതമാക്കി മാറ്റുന്നു. ഡാഷ് ഡയറ്റ് ഭക്ഷണരീതിയെ സംബന്ധിച്ചിടത്തോളം ഇത് മറ്റുള്ളവപോലെ ഭക്ഷണങ്ങൾ എത്രത്തോളം കഴിക്കുന്നു എന്നല്ല മറിച്ച് സോഡിയത്തെ അളവ് കൂടുതലുള്ള ചില ഭക്ഷണങ്ങൾ ഒഴിവാക്കി കൊണ്ടും ഉപ്പിൻ്റെ ഉപയോഗം കുറച്ചുകൊണ്ടുമാണ് ഇത് ചെയ്യുന്നത്. സമതുലിതമായ രീതിയിൽ ഭക്ഷണം ക്രമീകരിച്ചുകൊണ്ട് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡാഷ് ഡയറ്റിൽ എന്തെല്ലാമാണ് കഴിക്കേണ്ടത്?

ധാന്യങ്ങൾ‌: ഒരാൾ‌ക്ക് ഗ്രാനോള, പോപ്‌കോൺ‌, ബ്രൗൺ‌ റൈസ്, ഗോതമ്പ്‌ പാസ്ത, ക്വിനോവ, മൾ‌ട്ടിഗ്രെയിൻ‌ ബ്രെഡ്, ഓട്‌സ് എന്നിവ കഴിക്കാം

പച്ചക്കറികൾ: കുക്കുമ്പർ, ബെൽ പെപ്പർ, ബ്രസെൽസ് മുളകൾ, മധുരക്കിഴങ്ങ്, ബ്രൊക്കോളി, മിക്സഡ് പച്ചിലകൾ, കാരറ്റ്, സെലറി

പഴങ്ങൾ: മാതളനാരങ്ങ, വാഴപ്പഴം, ആപ്പിൾ, പിയേഴ്സ്, അവോക്കാഡോസ്, സ്ട്രോബെറി, റാസ്ബെറി

നട്ട്സ്: ബദാം, വാൽനട്ട്, പിസ്ത, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ

പാലുൽപ്പന്നങ്ങൾ: കൊഴുപ്പ് കുറഞ്ഞ ഗ്രീക്ക് തൈര്, റൊമാനോ ചീസ്, മാഞ്ചെഗോ ചീസ്

മുട്ട, ഓട്സ്, ഗോതമ്പ് ടോസ്റ്റ്, തൈര് ചേർത്ത പഴങ്ങളും പച്ചക്കറികളും തുടങ്ങിയവയെല്ലാം ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്ന ഭക്ഷണമാണ്.

ഡാഷ് ഡയറ്റിൽ എന്തൊക്കെയാണ് കഴിക്കാൻ പാടില്ലാത്തത്?
> പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, ട്രാൻസ് കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക

> ഉയർന്ന കൊളസ്ട്രോൾ ഉള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക, കാരണം ഇത് ഹൃദ്രോഗത്തിന് ഭീഷണിയാണ്.

> സോഡിയം പരിമിതപ്പെടുത്തുക, സോഡിയം ശരീരത്തിൽ ഉയർന്ന അളവിൽ ദ്രാവകം കെട്ടിനിർത്തുന്നതിന് കാരണമാകുന്നു, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

> മധുരപലഹാരങ്ങളും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കുക. പഞ്ചസാര ശരീരത്തിൽ ട്രൈഗ്ലിസറൈഡുകളെ വർദ്ധിപ്പിക്കുന്നു (രക്തത്തിൽ കാണപ്പെടുന്ന കൊഴുപ്പ്). ഉയർന്ന ട്രൈഗ്ലിസറൈഡുകൾ ധമനികളെ കഠിനമാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

> മിഠായി, കുക്കികൾ, ചിപ്സ്, പിസ, സോഡ, കെച്ചപ്പ്, കുക്കീസ്, എനർജി ഡ്രിങ്കുകൾ എന്നിവയെല്ലാം ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്.

നിലവിലെ ഭക്ഷണരീതി
നിങ്ങളുടെ നിലവിലെ ഭക്ഷണക്രമത്തെ ഡാഷ് ഡയറ്റായി മാറ്റിയെടുക്കാൻ കഴിയും. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പ് കുറഞ്ഞ ഉൽപ്പന്നങ്ങളും പ്രോട്ടീനുകളും തിരഞ്ഞെടുക്കുക, സംസ്കരിച്ചതും ഉയർന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. ഈയൊരു ഭക്ഷണ രീതി പിന്തുടരുന്നത് ക്യാൻസർ അടക്കുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഡാഷ് ഡയറ്റിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് മിതമായ അളവിൽ കാപ്പിയും മദ്യവും കുടിക്കുന്നതിൽ തെറ്റില്ല. ഡാഷ് ഡയറ്റ് രീതി പിന്തുടരുന്നതിനോടൊപ്പം മതിയായ വ്യായാമങ്ങളും കൂട്ടിച്ചേർക്കുന്നത് കൂടുതൽ ഫലപ്രദമാക്കും. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ വ്യക്തികൾക്ക് ഈയൊരു ഡയറ്റ് പ്ലാൻ രീതി പിന്തുടരുന്നത് വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കില്ല. മറിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഡാഷ് ഡയറ്റ് രീതി ഉറപ്പായും നിങ്ങൾക്ക് നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

Previous Post

ആസ്ത്മ ചികിത്സിക്കാൻ ആയുർവേദത്തിലെ മാർഗ്ഗങ്ങൾ

Next Post

ട്വന്റി–20 : ലങ്കയ്ക്ക്‌ ലക്ഷ്യം 133

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ട്വന്റി–20-:-ലങ്കയ്ക്ക്‌-ലക്ഷ്യം-133

ട്വന്റി–20 : ലങ്കയ്ക്ക്‌ ലക്ഷ്യം 133

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.