തലച്ചോറിൽ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന മെനൻജൈറ്റസ് എന്ന രോഗം മൂലം കഷ്ടതയനുഭവിക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ തന്‍റെ ജീവന് വേണ്ടി പോരാടുകയാണ്. ” കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്കുള്ളിൽ നാല് സര്‍ജറികളാണ് അവന് കഴിഞ്ഞത്, ഇപ്പോള്‍ അവന്‍ ഐസിയുവിലാണ്, എന്‍റെ കുഞ്ഞ് അനുഭവിക്കുന്ന വേദനയെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല, മൂന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് ഹര്‍ഷവര്‍ദ്ധന്‍ അവന്‍റെ ജീവന് വേണ്ടി ഐസിയുവിൽ കിടക്കേണ്ടി വരുമെന്ന് പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കുമായിരുന്നില്ല”. അവന്‍റെ അമ്മ പറയുന്നു.
ഞെട്ടലോടെയാണ് ഹര്‍ഷവര്‍ദ്ധന്‍റെ രോഗത്തെ കുറിച്ച് അവന്‍റെ മാതാപിതാക്കള്‍ അറിഞ്ഞത്. മിടുക്കനും എപ്പോഴും ഉത്സാഹത്തോടെ ഇരിക്കുന്നവനുമായ ആ പത്തുവയസ്സുകാരന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാൻ അതീവ താൽപ്പര്യം കാണിക്കുകയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ഓരോ ദിവസവും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കുട്ടിയായിരുന്നു. അവന് ചുറ്റുമുള്ള നിമിഷങ്ങള്‍ എല്ലാവരുടെ മുഖത്തിലും പുഞ്ചിരി പരത്തുന്നവയായിരുന്നു. എന്നാൽ ഇപ്പോള്‍ ഈ മാരകമായ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിനായി പോരാടുകയാണ് അവന്‍.
“കുഞ്ഞുനാള്‍ മുതൽ തന്നെ അവന്‍ പറയുമായിരുന്നു, മമ്മാ, വലുതാവുമ്പോള്‍ ഞാന്‍ ഒരു എഞ്ചിനീയര്‍ ആകും, 10 വയസ്സ് പ്രായം മാത്രമേ ആയിട്ടുള്ളൂവെങ്കിലും പഠനകാര്യത്തിൽ അവന്‍ എപ്പോഴും നന്നായി പരിശ്രമിക്കുകയും സ്കൂളിൽ മികവ് പുലര്‍ത്തുകയും ചെയ്തിരുന്നു”, അവന്‍റെ അമ്മ പറഞ്ഞു.
എന്നാൽ ഈ വര്‍ഷം മേയിൽ ഹര്‍ഷവര്‍ദ്ധന് ഒരു ജലദോഷം പിടിപ്പെട്ടു, അതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പനിയും.ടെസ്റ്റ് നടത്തിയതോടെ പോസിറ്റീവ് ആണെന്ന് മനസ്സിലായി. അടുത്ത രാത്രികളിൽ രക്ഷിതാക്കള്‍ അവന്‍ കിടക്കുന്നതിന് സമീപം ഉണര്‍ന്നിരുന്നു. ഒരു ആഴ്ച്ചക്ക് ശേഷവും മാറ്റമൊന്നുമുണ്ടായില്ല. പിന്നീടാണ് കാര്യങ്ങള്‍ വഷളായത്. ഡോക്ടര്‍ നല്‍കിയ ഒരു മരുന്നും ഫലിച്ചില്ല. തന്‍റെ കഴുത്തിലും തലയിലും വേദനയുണ്ടെന്ന് ഹര്‍ഷവര്‍ദ്ധന്‍ പരാതി പറയാന്‍ തുടങ്ങി.
അവന്‍റെ ചെവിയിൽ നിന്ന് ദ്രാവകം വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോള്‍ ഉടന്‍ തന്നെ അമ്മ തന്‍റെ ഭര്‍ത്താവിനെ വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ വേഗം തന്നെ അവനെ ഓപ്പറേറ്റിങ് റൂമിലേക്ക് കൊണ്ടു പോയി. “എനിക്കും എന്‍റെ ഭര്‍ത്താവിനും എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല, കുഞ്ഞിന്‍റെ ആരോഗ്യത്തെ കുറിച്ച് അറിയാൻ ആകാംക്ഷയോടെ കാത്തിരുന്നു, മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹര്‍ഷവര്‍ദ്ധന്‍റെ ജീവന് ഭീഷണിയായി തലച്ചോറിൽ അണുബാധയാണെന്നും ഇപ്പോള്‍ ഐസിയുവിലാണെന്നും ഞങ്ങള്‍ അറിഞ്ഞത്”, അവന്‍റെ അമ്മ പറഞ്ഞു.
അതിന് ശേഷം, മൂന്നു സര്‍ജറികള്‍ കൂടി ഹര്‍ഷവര്‍ദ്ധന് ചെയ്തു. സൈനസുകളിൽ ഒന്നിലധികം അണുബാധയുണ്ടായ അവന്‍ ഓരോ ദിവസം കൂടുംതോറും ക്ഷീണിതനായി മാറുകയാണ്. ഇനിയും അടിയന്തിര ആരോഗ്യപരിചരണം ആവശ്യമായ അവനെ ഐസിസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. Rs 30,35,000 ($ 40688.82) രൂപയാണ് ചികിത്സാ ചിലവ്.
” എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്തുമാത്രമാണ് എന്‍റെ കുഞ്ഞ് ജീവന് വേണ്ടി പോരാടുന്നത്? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവന്‍ വീടിന് ചുറ്റും ചിരിച്ച് കൊണ്ട് ഓടുകയായിരുന്നു”. അമ്മ കണ്ണീര്‍ തുടച്ചു. ഏറെ വേദന അനുഭവിക്കുന്ന അവന്‍റെ ജീവിതം ഇപ്പോള്‍ സൂചികള്‍ക്കും ട്യൂബുകള്‍ക്കും നടുവിലാണ്, കഷ്ടിച്ച് കണ്ണുകള്‍ തുറക്കാനും അല്ലെങ്കിൽ ചെറിയ ശബ്ദമുണ്ടാക്കാനും മാത്രമേ അവന് സാധിക്കുന്നുള്ളൂ.
തകര്‍ന്ന് പോയ അവന്‍റെ രക്ഷിതാക്കള്‍ക്ക് സഹായം അത്യാവശ്യമാണ്. ഒരു ദിവസവേതനം കൊണ്ട് ജീവിക്കുന്ന ഹര്‍ഷവര്‍ദ്ധന്‍റെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയെ രക്ഷിക്കാൻ ഇത്രയും പണം ഉണ്ടാക്കാൻ യാതൊരു മാര്‍ഗ്ഗങ്ങളുമില്ല. നിങ്ങളുടെ ദയ കൊണ്ടു മാത്രമാണ് അത് നടക്കുകയുള്ളൂ.
നിഷ്കളങ്കമായ ഈ കുഞ്ഞു ജീവന് വേണ്ടി സഹായിക്കു, ഹര്‍ഷവര്‍ദ്ധനെ രക്ഷിക്കുന്നതിനായി
.
ഡിസ്ക്ലെയിമര്‍: Ketto-ക്ക് വേണ്ടി ടൈംസ് ഇന്‍റര്‍നെറ്റിന്‍റെ സ്പോട്ട് ലൈറ്റ് ടീമാണ് ഈ ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയത്.