ന്യൂ സൗത്ത് വെയിൽസിൽ ഇന്ന് 141 പുതിയ പ്രാദേശിക COVID-19 കേസുകൾ രേഖപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തിൽ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കൻ അധികൃതർ തയ്യാർ എടുക്കുന്നു. എന്നാൽ മെൽബണിലാകട്ടെ നിലവിലുള്ള ലോക്ക്ഡൗണിൽ ഇളവ് വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിക്ടോറിയൻ പ്രീമിയർ.
ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം 2000 ലധികം കമ്മ്യൂണിറ്റി അണുബാധകളിൽ ഉൾപ്പെടുന്നതാണ് NSW വിലെ ഇന്ന് രേഖപ്പെടുത്തിയ 141 കേസുകളും . മുപ്പതുകളിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് മരണങ്ങൾ കൂടി ഉണ്ടായിട്ടുണ്ട്.
NSW – പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ
സിഡ്‌നിയിൽ ഇന്നലെ നടന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ തനിക്ക് ഹൃദയസ്തംഭനമുളവാക്കുന്ന വേദനയാണ് സമ്മാനിച്ചത്. നിരുത്തരവാദികളായ ഇവരോട് തനിക്ക് പുച്ഛവും, വെറുപ്പുമാണെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.
“നമ്മുടെ സംസ്ഥാനത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗൺ പാലിച്ചും, കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തും, രോഗലക്ഷണം ഉണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമായും, സ്വയം ഐസൊലേഷന് വിധേയമായും ശരിയായ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ പ്രതിഷേധികളായ ആളുകൾക്ക് അവരുടെ സഹ പൗരന്മാരോട് ഇത്ര അവഗണനയുണ്ടെന്നത് എന്റെ മനസ്സിനെ തകർത്തു,” അവർ പറഞ്ഞു.
“ഞങ്ങൾക്ക് ഒരു തിരിച്ചടി ഉണ്ടായിട്ടില്ല . നയങ്ങളിൽ ഇളവുകൾ നൽകാൻ ഒരുക്കവുമല്ല. എല്ലാം കാലം തെളിയിക്കും ” അവർ പറഞ്ഞു.
“നമ്മുടെ സംസ്ഥാനത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗൺ പാലിച്ചും, കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തും, രോഗലക്ഷണം ഉണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമായും, സ്വയം ഐസൊലേഷന് വിധേയമായും ശരിയായ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ പ്രതിഷേധികളായ ആളുകൾക്ക് അവരുടെ സഹ പൗരന്മാരോട് ഇത്ര അവഗണനയുണ്ടെന്നത് എന്റെ മനസ്സിനെ തകർത്തു,” അവർ പറഞ്ഞു.
“ഞങ്ങൾക്ക് ഒരു തിരിച്ചടി ഉണ്ടായിട്ടില്ല . നയങ്ങളിൽ ഇളവുകൾ നൽകാൻ ഒരുക്കവുമല്ല. എല്ലാം കാലം തെളിയിക്കും ” അവർ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ് കിലും, കഴിഞ്ഞ വാരാന്ത്യത്തിൽ നടപ്പിലാക്കിയ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മിസ് ഗ്ലാഡിസ് ബെറെജിക്ലിയൻ തറപ്പിച്ചുപറയുന്നു.
“ലക്ഷക്കണക്കിന് ആളുകൾ പരസ്പരം കൂടിച്ചേരുന്നതും, വീട് വിട്ട് പുറത്തിറങ്ങുന്നതും, ജോലിസ്ഥലങ്ങളിൽ കൂടിച്ചേരുന്നതും- ഞങ്ങൾ തടഞ്ഞുവെന്നത്, വ്യാപനത്തിന്റെ തോത് നന്നേ കുറച്ചുകൊണ്ട് സ്ഥിരപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.” എന്നാൽ പോലും കേസുകൾ “തലക്ക് മുകളിലൂടെ ” ഉണ്ടാകുന്നുണ്ടെന്ന് അവർ പറഞ്ഞു .
“താരതമ്യേന കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉപയോഗിച്ച്, കേസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഞങ്ങൾക്ക് ഇപ്പോഴും കഴിഞ്ഞു. അതിനായി നാമെല്ലാവരും ഇത് ഒരു നല്ല അടയാളമായി കാണേണ്ടതുണ്ട്. “രോഗം പടരുന്നത് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് .” അവർ കൂട്ടിച്ചേർത്തു.
വിക്ടോറിയ ലോക്ക്ഡൗൺ അയയുന്നു?
വിക്ടോറിയയിലെ കോവിഡ് ലോക്ക്ഡൗൺ ചൊവ്വാഴ്ച രാത്രി അവസാനിക്കും, എന്നാൽ പുതിയ കേസുകൾ ഉണ്ടാകുന്നത് നിസ്സാരമായി കാണാനാകില്ല – എന്ന് ആരോഗ്യമന്ത്രി.
ഇന്നലെ വിക്ടോറിയയിൽ 11 പ്രാദേശിക വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇവയെല്ലാം പകർച്ചവ്യാധി കാലയളവിൽ ഒറ്റപ്പെട്ടവരിൽ നിന്നും പടരുന്നതും , പ്രതീക്ഷിച്ചതുമാണ്. എന്നാൽ ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിനും, അടുത്ത നിയന്ത്രണങ്ങൾക്ക് വേണ്ട നടപടികൾക്ക് തയ്യാറാകുന്നതിനും, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായ 22 കേസുകൾ നിസ്സാരമായി എടുക്കുന്നില്ല. വിക്ടോറിയൻ ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
വിക്ടോറിയയുടെ ലോക്ക്ഡൗൺ ചൊവ്വാഴ്ച രാത്രി 11.59 ന് അവസാനിക്കും. നാളെ ചൊവ്വാഴ്ച ഇത് നടക്കുമോ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും.
“ഏറ്റവും കാലികമായ ഉപദേശങ്ങളിൽ ഊന്നി നാളെ ഞങ്ങൾ തീരുമാനമെടുക്കും,” ഫോളി പറഞ്ഞു.
“ഏറ്റവും കാലികമായ ഉപദേശങ്ങളിൽ ഊന്നി നാളെ ഞങ്ങൾ തീരുമാനമെടുക്കും,” ഫോളി പറഞ്ഞു.
വിക്ടോറിയൻ കാബിനറ്റ് മന്ത്രിമാരും പൊതുജനാരോഗ്യ സംഘവും ഇന്ന്( തിങ്കളാഴ്ച ) യോഗം ചേരും. “വാക്സിനേഷൻ പ്രോഗ്രാമിലൂടെ പരമാവധി ആളുകളെ ലഭിക്കുന്നതുവരെ മാസ്കുകൾ ഇപ്പോൾ മുതൽ ഒരു സവിശേഷ വസ്തുവായി തുടരേണ്ടി വരും ” അദ്ദേഹം പറഞ്ഞു