136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദേശം നൽകിയതായി ട്വന്‍റിഫോർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ് 136.05 അടിയായതായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Also Read :
അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും നിർദ്ദേശം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read :
കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിൽ അനുഭവപ്പെടുന്നത്.