ഈന്തപ്പഴം ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്, അത് നിങ്ങളെ നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും സഹായിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തി കഴിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് പോഷകാഹാര വിദഗ്ധർ വളരെ മതിപ്പോടെയാണ് സംസാരിക്കാറുള്ളത്. ഈ മഴക്കാലത്ത് നിങ്ങൾക്ക് കഴിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഈന്തപ്പഴം.
ഈന്തപ്പഴം കഴിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് മനസ്സിലാക്കാം
1) ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുന്നു, അതിനാൽ കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് അനുഭവിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണ് ഇത്. ഊർജ്ജ നിലയും മെച്ചപ്പെടുത്തുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു.
2) മികച്ച ഉറക്കം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. രാത്രി ഉറക്കത്തിന് നല്ല മെലറ്റോണിൻ എന്ന ഹോർമോൺ പുറത്തിറക്കാൻ ഇത് സഹായിക്കുന്നു.
3) ഇത് അണുബാധകളോട് പോരാടുകയും അലർജിയെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും.
4) കാർബോഹൈഡ്രേറ്റുകളുടെ നല്ല ഉറവിടമായതിനാൽ ഇതിന് നിങ്ങളുടെ വ്യായാമ പ്രകടനം വർദ്ധിപ്പിക്കാൻ കഴിയും. നിങ്ങളുടെ ഭാരം കൂട്ടാതെ തിരക്കേറിയ വ്യായാമത്തിലുടനീളം ഊർജ്ജ നില നിലനിർത്തുന്നു എന്നതാണ് ഇത് കഴിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം.
5) ഈന്തപ്പഴം നിങ്ങളുടെ ഭക്ഷണത്തിൽ വളരെയധികം നാരുകൾ ചേർക്കുന്നു, അതിനാൽ മലബന്ധം, അസിഡിറ്റി എന്നിവ പരിഹരിക്കുവാൻ ഇത് സഹായിക്കും.
എന്നാൽ ദിവസം മുഴുവൻ ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പൂർണ്ണമായും ഗുണം ചെയ്യില്ല. മികച്ച ഫലം ലഭിക്കുന്നതിന് ഈ പഴങ്ങൾ കഴിക്കാനുള്ള ചില വഴികൾ അറിഞ്ഞിരിക്കാം.
1) രാവിലെ ആദ്യം വെറുംവയറ്റിൽ കഴിക്കുക.
2) നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം ഇത് കഴിക്കുക.
3) പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക്, അവ ഉച്ചയ്ക്ക് ശേഷം ലഘുഭക്ഷണം പോലെ നൽകുക
ഈന്തപ്പഴം പ്രാദേശിക വിപണികളിൽ എളുപ്പത്തിൽ ലഭ്യമാണ്, പാക്കേജുചെയ്ത ഈന്തപ്പഴത്തിനേക്കാൾ പുതിയവ കഴിക്കുന്നതാണ് നല്ലത്. അപ്പോൾ നിങ്ങൾ എന്തിനാണ് ഇനി കാത്തിരിക്കുന്നത്? ഉടൻ തന്നെ ഈന്തപ്പഴം വാങ്ങി കഴിക്കൂ!
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും യോഗ്യതയുള്ള ഒരു വിദഗ്ധ ഡോക്ടറിന്റെ ഉപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.