ലക്ക്നൗ: ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫീച്ചറിന്റെ പ്രഖ്യാപനവുമായി ഫെയ്സ്ബുക്ക്. തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ വരുന്ന സെന്‍സിറ്റീവ് കണ്ടന്റ് (Sensitive Content) ഇനി ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരം കണ്ടന്റുകള്‍ കൂടുതല്‍ വേണ്ടവര്‍ക്കും അല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
“ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരായി കണ്ടന്റുകള്‍ വരുകയാണെങ്കില്‍, അത് നിയന്തിക്കാന്‍ ഇനിമുതല്‍ സാധിക്കും. പൂര്‍ണമായും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കാതെയാണ് നിയന്ത്രണം. സെന്‍സിറ്റീവ് കണ്ടന്റിന്റെ അളവ് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണ്,” കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ലൈംഗീകത അടങ്ങിയതും അക്രമാസക്തമായ പോസ്റ്റുകളേയുമാണ് കമ്പനി സെന്‍സിറ്റീവ് കണ്ടന്റുകളായി വിലയിരുത്തുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സെന്‍സിറ്റീവ് കണ്ടെന്റ് സെറ്റിങ്സ് മാറ്റുന്നത് എങ്ങനെ
നിങ്ങളുടെ സെന്‍സിറ്റീവ് കണ്ടന്റ് കണ്‍ട്രോള്‍ കണാനായി പ്രൊഫൈലില്‍ (Profile) പ്രവേശിക്കുക. സെറ്റിങ്സില്‍ (Settings) ക്ലിക്ക് ചെയ്തതിന് ശേഷം അക്കൗണ്ട് (Account) തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് കണ്ടെന്റ് കണ്‍ട്രോള്‍ (Sensitive Content Control) കാണാന്‍ സാധിക്കും. ഇവിടെ നിങ്ങള്‍ക്ക് കണ്ടന്റുകളെ നിയന്ത്രിക്കാനാകും.
ലിമിറ്റ് (Limit), അലൗ (Allow), ലിമിറ്റ് ഈവന്‍ മോര്‍ (Limit Even More) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളായിരിക്കും ഉണ്ടാകുക. അവസാനത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കുറവ് സെന്‍സിറ്റീവ് കണ്ടന്റ് മാത്രമെ ലഭ്യമാകു. ഏപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.
അലൗ ഓപ്ഷന്‍ 18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല.
The post Instagram New Feature: ഇൻസ്റ്റഗ്രാമിലെ സെന്‍സിറ്റീവ് കണ്ടന്റുകള്‍ നിങ്ങൾക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചർ appeared first on Indian Express Malayalam.