2032 ലെ ഒളിമ്പിക്‌സിന്റെ ആതിഥേയനായി ബ്രിസ്‌ബേനെ പ്രഖ്യാപിക്കുന്നത് “ശോഭനമായ ഒരു ഭാവി ഉണ്ടെന്നുള്ള സ്വാഗതാർഹമായ ഓർമ്മപ്പെടുത്തലായിരിക്കും” എന്ന് സംസ്ഥാനത്തും രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന COVID-19 ആശങ്കകൾക്കിടയിൽ, ക്വീൻസ്‌ലാന്റിലെ ടൂറിസം വ്യവസായ മേധാവി പ്രസ്താവിച്ചു .
ടോക്കിയോയിൽ നിന്നുള്ള ഒരു തീരുമാനം, ഇന്ന് – ബുധനാഴ്ച – വൈകുന്നേരം 6 നും 7 നും (AEST) ഇടയിൽ ലോകമെമ്പാടും ആകാംക്ഷാഭരിതമായി കാത്തിരിക്കുന്നു. ക്വീൻസ്‌ലാന്റിലുടനീളമുള്ള ഇവന്റ് സൈറ്റുകളിൽ 2032 ഒളിമ്പിക്സ് നടത്താൻ ലോകത്തിലെ ഏത് നഗരമാകും തിരഞ്ഞെടുക്കുക എന്ന് ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത് . ക്വീൻസ്‌ലാന്റിലുടനീളമുള്ള എല്ലാ പ്രമുഖ വിനോദ കേന്ദ്രങ്ങളിലും ലൈവ് ആയി , പുതിയ ഒളിമ്പിക് വേദി പ്രഖ്യാപിക്കുന്നത് പ്രദർശിപ്പിക്കുകയും ചെയ്യും. അത് നേടുകയാണെങ്കിൽ ബ്രിസ്‌ബെയ്ൻ സിബിഡിയിലുടനീളം പടക്കങ്ങളും, സൗത്ത് ബാങ്കിൽ തത്സമയ വിനോദ ആഘോഷങ്ങളും ഉണ്ടാകും. ക്വീൻസ്‌ലാന്റ് ടൂറിസം ഇൻഡസ്ട്രി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയൽ ഗ്സ്വിന്ദ് പറഞ്ഞു. രാജ്യത്തിന്റെ പകുതിയോളം ലോക്ക്ഡൗണുകൾക്ക് വിധേയമായതിനാൽ, പ്രതീകാത്മകതയാണെങ്കിലും സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്. അദ്ദേഹം കൂട്ടി ചേർത്തു
“ഇതിനേക്കാൾ ഒരു നല്ല കാലം ഞങ്ങൾക്ക് ഓസ്‌ട്രേലിയൻ ജനതക്കായി നൽകാൻ കഴിയില്ല,” ഗ്ഷ്വിന്ദ് പറഞ്ഞു.“ഞങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളിൽ ഊന്നിയാണ് ഞങ്ങളിന്ന് ആഹാരം കഴിക്കുന്നത് . ഇതിൽ നിന്ന് ഞങ്ങൾ എങ്ങനെ രക്ഷപ്പെടാൻ പോകുന്നു എന്നതിനുള്ള ഒരുത്തരമാണ് 2032 ലെ ഒളിമ്പിക് നഗരമാകാൻ ബ്രിസ്ബെയിനിന് ഭാഗ്യമുണ്ടാകുക എന്നത്. മറ്റുള്ളവർക്കിത് ഒരു ചെറിയ വൈകാരിക കുമിളയായി മാത്രം തോന്നിയേക്കാം , പക്ഷെ ഞങ്ങൾക്കിത് അതിജീവനത്തിനായുള്ള പോരാട്ടത്തിൻറെ നാന്ദി കുറിക്കലാണ്. ആയതിനാൽ ഈ അംഗീകാരം നേടിയെടുക്കുക എന്നത് വലിയ ഒരു ആവശ്യവും, ധീരമായ തീരുമാനവും , ദീർഘദൃഷ്ടിയോടെയുള്ള അന്തിമവിജയത്തിനായുള്ള വെല്ലുവിളികളുമാണ്.
“ ഒളിമ്പിക്ഗെയിമുകൾ … ഞങ്ങൾക്ക് പ്രതീക്ഷയുടെ വിളക്കാകുമെന്ന് ഞാൻ കരുതുന്നു.
ഇത് നിങ്ങളുടെ വീട്ടിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നതുപോലെയാണ്.
ഇത് ഞങ്ങളുടെ നഗരത്തിന്റെയും സംസ്ഥാനത്തിന്റെയും മികച്ച പതിപ്പുകൾ ഏതൊക്കെയാണെന്നും, അത് എങ്ങനെ സൃഷ്ടിക്കാമെന്നും, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ളവർക്ക് മുന്നിൽ അഭിമാനത്തോടെ എങ്ങനെ പ്രതിഫലിപ്പിക്കണമെന്നുമുള്ള കാര്യത്തിൽ അവിശ്വസനീയമായ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.”
ക്വീൻസ്‌ലാന്റ് പ്രീമിയർ അന്നസ്തേഷ്യ പലാസ്ക്യൂക്, ബ്രിസ്‌ബേൻ പ്രഭു മേയർ അഡ്രിയാൻ ഷ്രിന്നർ, പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് എന്നിവരുടെ പ്രധാന പ്രഭാഷണങ്ങൾ കോവിഡ് സുരക്ഷിത ജനക്കൂട്ടത്തിലേക്ക് തത്സമയം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
The Games winner is … ആ പ്രഖ്യാപനത്തിനുടമയായ നഗരമേതെന്നറിയാൻ ബ്രിസ്‌ബേൻ സിറ്റിയും , ക്വീൻസ് ലാൻഡ് സംസ്‌ഥാനവും കാതോർക്കുന്നതിനായി, നെഞ്ചിടിപ്പിന്റെ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.