ഇന്ന് ഓരോ റസ്റ്റോറൻ്റുകളിലും സവിശേഷ വിഭവമാണ്. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കവുന്നതേയുള്ളൂ. ലാക്ടോസ് അസഹിഷ്ണുത അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോട് അലർജിയുള്ള ആളുകൾക്ക് പോലും ഈ പാനീയം വളരെ മികച്ചതാണ് എന്ന് പറയാം. ഒരു മികച്ച പാനീയമായും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു ഫെയ്സ് മാസ്ക് ആയും മുടിയുടെ ആരോഗ്യം പരിപാലനത്തിനുള്ള ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് ആയുമൊക്കെ ഇത് പ്രവർത്തിക്കുന്നത് എങ്ങനെ എന്നറിയാം.
ബദാം പാൽ യഥാർത്ഥത്തിൽ എന്താണ്?
ബദാം, വെള്ളം പാൽ എന്നിവ ചേർത്ത് തയ്യാറാക്കുന്ന കുറഞ്ഞ കലോറി മാത്രമടങ്ങിയ ഒരു സവിശേഷമായ പാനീയമാണ് ബദാം പാൽ. കുതിർത്തുവച്ച ബദാം നന്നായി പാലിലേക്ക് പൊടിച്ച് ചേർത്ത് കലർത്തിയാണ് രുചിയേറിയ ഈ പാനീയം തയ്യാറാക്കുന്നത്. സാധാരണ പശുവിന് പാലിനു പകരം മറ്റ് ചിലത് ഉപയോഗിച്ചും ഇത് തയ്യാറാക്കാൻ ആവും. ബദാം പാൽ നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് ഒട്ടനവധി നേട്ടങ്ങൾ നൽകുന്നു എന്ന് മാത്രമല്ല നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നതിന് പേരുകേട്ടത് കൂടിയാണ്.
ബദാം പാൽ കുടിക്കുന്നത് വഴി നിങ്ങളുടെ ജീവിതശൈലിയിൽ എന്തെല്ലാം നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അറിയണമെങ്കിൽ അതിനുള്ള ഉത്തരം ഇവിടെയുണ്ട്.
ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ആരോഗ്യകരമായ ഭക്ഷണക്രമം കൃത്യമായി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ നില ആകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും പാലുൽപ്പന്നങ്ങൾ അടക്കമുള്ള മിക്ക പാനീയങ്ങളിലും ഉയർന്ന കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആരോഗ്യകരമായ ഒരു ബദലിലേക്ക് മാറേണ്ടത് ഏറ്റവും അത്യാവശ്യമാണ്. നിങ്ങളുടെ ഹൃദയാരോഗ്യം എപ്പോഴും മെച്ചപ്പെട്ടതാക്കി നിലനിർത്താൻ സഹായിക്കുന്ന ഒരു മികച്ച പാനീയമാണ് ബദാം പാൽ. നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഇത് സഹായിക്കും. എല്ലാ ദിവസവും ഒരു ഗ്ലാസ് ബദാം പാൽ കുടിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ പാനീയം മധുരമുള്ളതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിലേക്ക് പഞ്ചസാര ചേർക്കുന്നതിന് പകരം രണ്ട് ഈന്തപ്പഴങ്ങൾ ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ടടിച്ച് മിശ്രിതമാക്കുക.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
വിറ്റാമിൻ എ, ഡി, ഇ എന്നിവ ബദാം പാലിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനമാണ് ഈ രണ്ട് പോഷകങ്ങൾ. അയണിൻ്റെയും വിറ്റാമിൻ ബി യുടെയും ഏറ്റവും നല്ല ബാലൻസ് ഇതിൽ നിറഞ്ഞിരിക്കുന്നു. ബദാം പാൽ പതിവായി കുടിക്കുന്ന ആളുകൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ പ്രതിരോധശേഷി നിലനിർത്താനുള്ള കഴിവുണ്ടാകും എന്നാ നിങ്ങൾക്ക് പഠനങ്ങൾ ഉറപ്പിച്ചു പറയുന്നുണ്ട്. ഒരു കപ്പ് ബദാം പാൽ ചൂടാക്കി ഒരു ടേബിൾസ്പൂൺ മഞ്ഞൾ, തേൻ, കുങ്കുമം എന്നിവ ഇതിലേക്ക് ചേർക്കുക. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു പവർപാക്ക് പാനീയമായി ഇത് പ്രവർത്തിക്കും.
വിറ്റാമിൻ ഇ
നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രതിദിന വിറ്റാമിൻ ഇ യുടെ 37% നൽകാൻ ഈയൊരു പാനീയം മാത്രം മതി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിറ്റാമിൻ ഇ യുടെ പ്രകൃതിദത്ത ഉറവിടമായ ബദാം പാൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ വീക്കം, സമ്മർദ്ദം എന്നിവയ്ക്കെതിരെയും പോരാടാൻ സഹായം ചെയ്യും. നിങ്ങളുടെ എല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ വിറ്റാമിന് പ്രധാന പങ്കുണ്ട്. ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കാൻസറിനെതിരേ ശരീരത്തിന് സംരക്ഷണം നൽകാനും വിറ്റാമിൻ ഇ സഹായിക്കുന്നു. അൽഷിമേഴ്‌സ് രോഗം ഉണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്ക്കും. നിങ്ങളുടെ പ്രിയപ്പെട്ട സീസണൽ ബദാം മിൽക്ക് സ്മൂത്തി തയ്യാറാക്കുന്നതിനോടൊപ്പം ഇതിലേക്ക് ഒരു പിടി ഓട്‌സും കൂടുതൽ നട്സുകളും ഒക്കെ ചേർത്ത് കൊടുക്കുക.
വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം ആരോഗ്യകരമായി നിലനിർത്തുന്നതിൽ നിങ്ങളുടെ വൃക്കയുടെ ആരോഗ്യം വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് പാലുൽപ്പന്നങ്ങളും സോയയുമെല്ലാം പലപ്പോഴായി ഉപയോഗിക്കാറുണ്ട്. എന്നാൽ തന്നെയും ഈ ചേരുവകളുടെയെല്ലാം അമിത ഉപഭോഗം ചിലപ്പോൾ ദോഷകരമായി ഭവിക്കും. അതുകൊണ്ടുതന്നെയാണ് ബദാം പാൽ ഇക്കാര്യത്തിൽ തികഞ്ഞ ഒരു ബദലായി പ്രവർത്തിക്കുന്നത്. നിങ്ങളുടെ വൃക്കയുടെ ആരോഗ്യ കാര്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശരിയായ അളവിൽ ആവശ്യമായ വിറ്റാമിനുകളും കാൽസ്യവും ഇതിൽ നിറഞ്ഞിരുന്നു. വൃക്ക ആരോഗ്യമുള്ളതാക്കി മാറ്റാനായി എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ തന്നെ ഒരു ഗ്ലാസ് ബദാം പാൽ ചൂടോടെ കുടിക്കുക.
ദഹനത്തിന് നല്ലത്
നമ്മുടെ ശരീരത്തിലെ ദഹനശക്തിയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ബദാം പാലിന് ആൽക്കലൈൻ ഘടനയുണ്ട്. ലാക്ടോസിനോട് അസഹിഷ്ണുത പുലർത്തുന്ന ആളുകൾക്ക് പോലും ബദാം പാൽ ഒരു ഉത്തമ പാനീയമാണ്. കാരണം ഇതിലെ കുറഞ്ഞ ലാക്ടോസ് ഘടന നിങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ബദാം പാൽ അതിന്റെ ന്യൂട്രലൈസിംഗ് സ്വഭാവ ഗുണങ്ങൾ കൊണ്ട് ദഹന പ്രശ്നങ്ങൾക്കും ആസിഡ് റിഫ്ലക്സുകൾക്കും ഒക്കെ ആശ്വാസം നൽകുന്നു. ഇതിലടങ്ങിയിരിക്കുന്ന വിവിധ പോഷക മൂല്യങ്ങൾ നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന പ്രഭാത പാനീയമായി ബദാം പാല് തിരഞ്ഞെടുക്കുക. കലോറി നില വളരെ കുറഞ്ഞതും ആരോഗ്യകരവുമായ ഈ പാനീയം ഉറപ്പായും രാവിലെ തന്നെ ആസ്വദിച്ചു കുടിച്ചു തീർക്കാൻ നിങ്ങൾക്ക് കഴിയും.
ആന്റി ഏജിംഗ് സൗന്ദര്യ ഗുണങ്ങൾ
ചർമ്മത്തിലുണ്ടാകുന്ന ആദ്യകാല വാർദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിച്ചു നിർത്തുന്നതിനുള്ള ഒരു മികച്ച ഘടകമാണ് ബദാം പാൽ. വിറ്റാമിൻ സി പോലുള്ള ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ് ഇവ. ചർമ്മത്തിന്റെ സ്വാഭാവിക പ്രായമാകൽ പ്രക്രിയയുടെ ലക്ഷണങ്ങളെ കുറയ്ക്കുന്നതിന് ഇത് ഉപയോഗിച്ച് ഫേസ് മാസ്ക് തയാറാക്കാം. മധുരം ചേർക്കാത്ത രണ്ട് ടേബിൾ സ്പൂൺ ബദാം പാലിനോടാപ്പം ഒരു മുട്ടയുടെ വെള്ളയും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 30 മിനിറ്റ് സൂക്ഷിച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
മുഖക്കുരു കുറയ്ക്കുന്നു
ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ചർമ്മ പ്രശ്‌നങ്ങളിൽ ഒന്നാണ് മുഖക്കുരുവിൻ്റെ പ്രശ്നങ്ങൾ. നമ്മുടെ ഭക്ഷണക്രമത്തിലെ എണ്ണമയമുള്ളതും അതുപോലെ തന്നെ പാലുത്പന്നങ്ങൾ കൂടുതൽ കഴിക്കുന്നതും ഒക്കെ ഈയൊരു ചർമ്മപ്രശ്നം കൂടുതൽ വഷളാകുന്നതിന് മാത്രമേ കാരണം ആവുകയുള്ളൂ. എന്നാൽ നിങ്ങൾ പാൽ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഈയൊരു കാര്യം ഒഴിവാക്കാൻ പറയുന്നത് എപ്പോഴും ബുദ്ധിമുട്ടാണെന്ന് തോന്നാം. അവിടെയാണ് ബദാം പാലിൻ്റെ നല്ല ഗുണങ്ങൾ വരുന്നത്. ബദാം പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി, കാൽസ്യം, എന്നിവ മുഖക്കുരുവിനെതിരേ പോരാടാനുള്ള ശേഷിയുണ്ട്. രണ്ട് ടേബിൾസ്പൂൺ ബദാം പാൽ ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും തേനും ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തുല്യമായി പുരട്ടി 20 മിനിറ്റ് സൂക്ഷിച്ചശേഷം കഴുകിക്കളയാം.
മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നു
മുടിയുടെ വളർച്ചാ പ്രക്രിയ വർദ്ധിപ്പിക്കാനും മുടി ബലമുള്ളതാക്കി തീർക്കാനും സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് മഗ്നീഷ്യം. ഇത് ബദാം പാലിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിൽ മഗ്നീഷ്യം പോഷകങ്ങളുടെ കുറവ് പ്രകടമാക്കുന്നുണ്ടെങ്കിൽ ഇത് പലപ്പോഴും മുടി കൊഴിച്ചിൽ അടക്കമുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും മുടിയുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശരീരത്തിന് ആവശ്യമായ അളവിൽ മഗ്നീഷ്യം പോഷകങ്ങൾ നിലനിർത്താനും ബദാം പാൽ സഹായിക്കും. ബദാം ഓയിൽ, കാസ്റ്റർ ഓയിൽ, ഓട്സ് പൊടി എന്നിവ ചേർത്ത് തയ്യാറാക്കിയ മാസ്ക് നിങ്ങളുടെ മുറിയിൽ പുരട്ടി വെച്ച് 30 മിനിറ്റ് സൂക്ഷിക്കുക, തുടർന്ന് ഷാംപൂ ചെയ്ത് കഴുകി കളയുക.
മുടി ജട പിടിക്കുന്നത് തടയാൻ
മുടിയുടെ കാര്യത്തിൽ ഏറ്റവും വലിയ പ്രശ്നക്കാരനാണ് ഈർപ്പം. നിങ്ങൾ തലമുടിയിലെ ഈർപ്പത്തിൻ്റെ അളവ് കുറയുമ്പോൾ പലപ്പോഴും മുടി ജട പിടിക്കുന്നതിന് കാരണമായി മാറുന്നു. ബദാം പാലിൽ വിറ്റാമിൻ ഇ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ ആരോഗ്യമുള്ളതും കാണാൻ മികച്ചതാക്കി മാറ്റുകയും ചെയ്യുന്ന ഒരു ഘടകമായി പ്രവർത്തിക്കും. ബദാം പാൽ ഉള്ളിൽ കഴിക്കുന്നതും ഇത് ഹെയർ മാസ്കുകൾ പരീക്ഷിക്കുന്നതും മുടിയിലെ ഈർപ്പ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഫ്രിസിനസ്സ് കുറയ്ക്കും. മുടി കൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ എണ്ണമയത്തിൻ്റെ ഉൽപാദനം നിയന്ത്രിക്കാനുമെല്ലാം ഇത് സഹായിക്കുന്നു. ഒരു കപ്പ് ബദാം പാൽ ചെറുതായി ചൂടാക്കുക. ഇത് മുടിയിൽ ഒഴിച്ച് 15-20 മിനിറ്റ് മുടി മസാജ് ചെയ്യുക. സാധാരണരീതിയിൽ കഴുകുക.
വരണ്ട ചർമ്മത്തിന് നല്ലത്
വരണ്ട ചർമ്മത്തിന് എല്ലായ്പ്പോഴും തൽക്ഷണ ഈർപ്പം ആണ് ആവശ്യം. ഇത് നൽകാൻ നമ്മുടെ പ്രിയപ്പെട്ട ബദാം പാലിനേക്കാൾ മികച്ച മാർഗം മറ്റെന്താണ്? വരണ്ട ചർമ്മത്തിന് ഒരുപോലെ ജലാംശവും, പോഷണവും, നൽകാൻ ബദാം പാൽ സഹായിക്കും. നിങ്ങൾക്ക് ദിവസവും ഇത് കഴിക്കാൻ തിരഞ്ഞെടുക്കാം. അതല്ലെങ്കിൽ ചർമത്തിൽ പ്രയോഗിക്കുന്ന സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്ന കണക്കെ പ്രധാന ഘടകമായി ഉപയോഗിക്കാം. ഒരു ടേബിൾ സ്പൂൺ ബദാം പാലിലേക്ക്, രണ്ട് തുള്ളി തേനും ഒരു ടീസ്പൂൺ മഞ്ഞളും കലർത്തുക. ഇത് തുല്യമായി കൂട്ടിക്കലർത്തി 10 മിനിറ്റ് മാറ്റിവയ്ക്കുക. മിതമായ ഈ ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ മുഖം കഴുകി വൃത്തിയാക്കുക. കട്ടികുറഞ്ഞ ഏതെങ്കിലും മോയ്‌സ്ചുറൈസർ കൂടി ഉപയോഗിക്കാം.
വീട്ടിൽ തന്നെ ബദാം പാൽ എങ്ങനെ ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ :
> 1 കപ്പ് കുതിർത്തിയതും തൊലികളഞ്ഞതുമായ ബദാം
> 5 കപ്പ് വെള്ളം
> ഒരല്പം ഉപ്പ്
> പാൽ
> ഒരു നേർത്ത തൂവാല
രീതി:
കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുത്ത് 5 കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് ഒരു ബ്ലെൻഡറിൽ ഇട്ട് 1-2 മിനിറ്റ് നല്ലതുപോലെ അടിച്ചെടുക്കുക. നിങ്ങളുടെ ബദാം പാൽ മധുരമുള്ളതാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതിലേക്ക് രണ്ട് ഈന്തപ്പഴങ്ങൾ കൂടി ചേർക്കാൻ മറക്കരുത്. ഈ മിശ്രിതം തയ്യാറായിക്കഴിഞ്ഞാൽ, അതിലേക്ക് പാൽ ചേർത്തു കൊടുക്കാം. ഒരു നേർത്ത ഡിഷ് ടവലിൽ ഉപയോഗിച്ചുകൊണ്ട് ഇത് അരിച്ചെടുക്കാം.
ഈ മിക്സിൽ നിന്നും ലഭിക്കുന്ന ദ്രാവകങ്ങൾ മുഴുവനായും വേർതിരിച്ചെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
തയ്യാറായ ബദാം പാൽ ഒരു പാത്രത്തിലേക്ക് മാറ്റി ശീതീകരിക്കുക. ഈ ബദാം പാൽ മിക്സ് 4-5 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എങ്കിൽ തന്നെയും ഈ വിഭവം കുടിക്കാൻ ഏറ്റവും രുചി അരമണിക്കൂർ ശീതീകരിച്ച ശേഷം കുടിക്കുമ്പോഴാണ്. ഓരോ തവണയും കുടിക്കുന്നതിനു മുമ്പ് ഇത് നന്നായി കുലുക്കാൻ മറക്കരുത്. അര ടേബിൾ സ്പൂൺ മഞ്ഞൾ, അണ്ടിപ്പരിപ്പ് എന്നിവ കൂടി കൂട്ടിചേർത്താൽ ഇതൊരു വേനൽക്കാല പാനീയമാകും.
Q. ഒരു ദിവസം എത്ര തവണ ബദാം പാൽ കഴിക്കാം?
നിങ്ങൾക്ക് ഒരു ദിവസം 2-3 തവണ ബദാം പാൽ സമീകൃത അനുപാതത്തിൽ കഴിക്കാം. ഇത് കഴിക്കുന്നതിന് മറ്റുള്ളവയെപ്പോലെ അത്തരമൊരു പരിധിയൊന്നുമില്ല, എന്നാൽ തന്നെയും നമ്മുടെ ദൈനംദിന ഉപഭോഗത്തിൽ എല്ലായ്പ്പോഴും ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നത് സുരക്ഷിതമാണ്.
Q. സാധാരണ പാലിൽ നിന്ന് ബദാം പാലിനെ വ്യത്യസ്തമാക്കുന്നത് എങ്ങനെയാണ്?
ബദാം പാലിൽ വിറ്റാമിൻ ഇ, ധാതുക്കൾ, കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മറ്റ് സാധാരണ പാലുൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ അളവ് ഇതിൽ അൽപ്പം കൂടുതലാണ്. അതുപോലെതന്നെ സസ്യാഹാരമായും ലാക്ടോസ് രഹിതമായ ഒരു ഇതരമാർഗ്ഗമായും നിങ്ങൾക്ക് ഇത് പരീക്ഷിക്കാം.
Q. ബദാം പാൽ വീട്ടിൽ തന്നെ ഉണ്ടാകുന്നതാണോ അതോ പുറത്തു നിന്ന് വാങ്ങുന്നതാണോ നല്ലത്?
ഭവനങ്ങളിൽ നിർമ്മിച്ച ബദാം പാൽ എന്തുകൊണ്ടും പുറത്തു നിന്നും വാങ്ങുന്നതിനേക്കാൾ നല്ലതാണ്. കാരണം ഇത് കൂടുതൽ രുചികരവും ചെലവ് കുറഞ്ഞതും ആയിരിക്കും. വളരെ കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്കിത് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അതുകൂടാതെ ഇത് നിങ്ങൾ എങ്ങനെ കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നതിനനുസരിച്ച് ഇത് നിർമ്മിക്കാം. കൂടുതൽ ചേരുവകൾ കൂട്ടിചേർത്തു കൊണ്ട് നിങ്ങളുടെ ഈ വിഭവം വ്യത്യസ്തവും രുചികരവും ആക്കി തീർക്കണമെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.