Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്

by News Desk
July 15, 2021
in TECHNOLOGY
0
വൺപ്ലസ്-മുതൽ-റെഡ്മി-വരെ;-ഉടൻ-വിപണിയിൽ-എത്തുന്ന-ഫോണുകൾ-ഇവയാണ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Phones to launch in India soon: തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ് വൺപ്ലസ് മുതൽ റെഡ്മി വരെയുള്ള ബ്രാൻഡുകൾ. ജൂലൈ 20ന് റെഡ്മി നോട്ട് 10ടി വിപണിയിൽ എത്തുമ്പോൾ വൺപ്ലസ് നോർഡ് 2 ജൂലൈ 22ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. അതിന്റെ അടുത്ത ആഴ്ചകളിലായി പോക്കോ എഫ്3 ജിടിയും നോക്കിയ ഫോണും വിപണിയിൽ എത്തും. വിപണിയിൽ എത്തുന്ന ഫോണുകളെ താഴെ പരിചയപ്പെടാം.

OnePlus Nord 2 India launch on July 22 – വൺപ്ലസ് നോർഡ് 2 ജൂലൈ 22ന് ഇന്ത്യൻ വിപണിയിൽ

ജൂലൈ 22ന് ഇന്ത്യൻ വിപണിയിലറങ്ങാൻ തയ്യാറായിരിക്കുകയാണ് വൺപ്ലസ് നോർഡ് 2. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റിൽ 6.43 അമോഎൽഇഡി ഡിസ്‌പ്ലേയിൽ വരുന്ന ഫോണിന് എച്ഡിആർ 10+ സർട്ടിഫിക്കേഷൻ ഉണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഫോൺ എത്തുക. ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഔദ്യോഗികമായി ഉടൻ പുറത്തുവരും എന്നാണ് കരുതുന്നത്.

പിന്നിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 50എംപി യുടെ സോണി ഐഎംഎക്സ് 766 പ്രധാന ക്യാമറ കൂടി ഉൾപ്പെടുന്നതാകും ക്യാമറ സെറ്റപ്പ് എന്നാണ് കരുതപ്പെടുന്നത്. ഒറിജിനൽ പതിപ്പിലേതിന് സമാനമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇതിൽ പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, ഓപ്പോ ഫൈൻഡ് എക്സ് 3 എന്നീ ഫോണുകളിൽ ഇതിലെ സോണി സെൻസർ തന്നെയാണ് വരുന്നത്.

Xiaomi Redmi Note 10T India launch on July 20 – ഷവോമി റെഡ്മി നോട്ട് 10 ടി ജൂലൈ 20ന് ഇന്ത്യൻ വിപണിയിൽ

ജൂലൈ 20ന് റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യൻ വിപണയിൽ എത്തുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്‌മിയുടെ ആദ്യ 5ജി ഫോണാണിത്. 90 ഹേർട്സ് റിഫ്രഷ് റേറ്റിൽ 6.5 ഇഞ്ചിന്റെ ഫുൾ എച്ഡി + ഹോൾ – പഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുന്നത്.

ട്രിപ്പിൾ ക്യാമറയുമായാണ് നോട്ട് 10 ടി എത്തുക. 48എംപി യുടെ പ്രധാന ക്യാമറ, 2എംപിയുടെ, 2എംപി യുടെ ഡെപ്ത് സെൻസർ എന്നിവയാണ് ഇതിൽ വരുന്നത്. മുന്നിലായി 8എംപിയുടെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 18 വാട്ടിന്റെ അതിവേഗ ചാർജിങ് നൽകുന്ന 5000എംഎഎച് ബാറ്ററിയിലാകും ഫോൺ വരുക എന്നാണ് കരുതുന്നത്.

Read Also: Xiaomi Mi 7th anniversary sale 2021: ഷവോമി എംഐ ആനിവേഴ്സറി സെയിൽ; ഫോണുകൾ മികച്ച ഓഫറുകളിൽ

Poco F3 GT confirmed to launch in India soon – ഉടൻ ഇന്ത്യയിൽ വിപണിയിലെത്താൻ പോക്കോ എഫ് 3 ജിടി

പോക്കോയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത് പ്രകാരം പോക്കോ എഫ് 3 ജിടി ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും. ഫോണിന്റെ ലോഞ്ച് ടീസറുകൾ പതിവായി പോസ്റ്റ് ചെയ്യുന്ന കമ്പനി പോക്കോ എഫ് 3 ജിടിയുടെ കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗൺമെറ്റൽ സിൽവർ, പ്രിഡേറ്റർ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. പുതിയ പോക്കോ ഫോൺ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയിലാണ് എത്തുക. അമോലെഡ് ഡിസ്പ്ലേയിൽ എത്തുന്ന ആദ്യ പോക്കോ ഫോൺ ആണിത്.

മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറുമായാകും ഫോൺ വരുക എന്നാണ് കരുതുന്നത്. 64 എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 8 എംപി യുടെ അൾട്രാ വൈഡ് ക്യാമറയും 2എംപിയുടെ മാക്രോ ഷൂട്ടർ ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു. 67 വാട്ടിന്റെ അതിവേഗ ചാർജിങ് ഉള്ള 5,065 എംഎഎച് ബാറ്ററിയാകും ഇതിലേത് എന്നാണ് കരുതുന്നത്.

Nokia to launch a smartphone on July 27 – നോക്കിയയുടെ ഒരു സ്മാർട്ട്ഫോൺ ജൂലൈ 27ന് എത്തും

നോക്കിയ മൊബൈൽ ഇന്ത്യ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പുതിയ ടീസർ പ്രകാരം ജൂലൈ 27 ന് നോക്കിയയുടെ ഒരു പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തും. എന്നാൽ വരാനിരിക്കുന്ന നോക്കിയ ഫോണിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ടീസർ ഇത് നോക്കിയ എക്സ് 20 ആണെന്ന സൂചനയാണ് നൽകുന്നത്.

നോക്കിയ എക്സ് 20 ഇതിനകം ഇന്ത്യക്ക് പുറത്ത് ലഭ്യമാണ്, അതിനാൽ സവിശേഷതകൾ സമാനമായിരിക്കും. ഇതിൽ 6.7 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റുമാണ് പ്രതീക്ഷിക്കുന്നത്. 48 എംപി അല്ലെങ്കിൽ 64 എംപി പ്രൈമറി സെൻസർ ഉൾപ്പടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഇതിൽ വരുമെന്നാണ് കരുതുന്നത്. മുന്നിലായി 8 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. ഐപി52 റേറ്റിങ്ങിൽ വരുമെന്ന് കരുതുന്ന ഫോണിൽ 4,630 എംഎഎച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

The post വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ് appeared first on Indian Express Malayalam.

Previous Post

കൊച്ചിയിൽ ബീം തകർന്ന് തൊഴിലാളി മരിച്ചു; മൃതദേഹം പന്ത്രണ്ടാം നിലയിൽ തൂങ്ങിക്കിടക്കുന്നു

Next Post

സിക്ക വൈറസിന് വാക്സിന്‍ ഇല്ല, അടുത്തെങ്ങും ഉണ്ടാകുകയുമില്ല; കാരണം?

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സിക്ക-വൈറസിന്-വാക്സിന്‍-ഇല്ല,-അടുത്തെങ്ങും-ഉണ്ടാകുകയുമില്ല;-കാരണം?

സിക്ക വൈറസിന് വാക്സിന്‍ ഇല്ല, അടുത്തെങ്ങും ഉണ്ടാകുകയുമില്ല; കാരണം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.