മെൽബൺ : ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള അണുബാധ മൂലമുണ്ടായ ഏറ്റവും പുതിയ COVID വകഭേദം പടരുന്നത് തടയുന്നതിനുള്ള പോരാട്ടത്തിന് മുന്നോടിയായി, വിക്ടോറിയ സംസ്‌ഥാനം അഞ്ചാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുന്നു. പാൻഡെമിക് ആരംഭിച്ചതിനുശേഷം വിക്ടോറിയക്കാർ സഹിക്കേണ്ടി വരുന്ന അഞ്ചാമത്തെ ലോക്ക്ഡൗൺ ആണിത്.
ഈ ഹൃസ്വകാല ലോക്ക്ഡൗൺ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ അടുത്ത ചൊവ്വാഴ്ച രാത്രി 11.59 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കും.
സമീപകാല ലോക്ക്ഡൗണുകളിൽ നിന്ന് വ്യത്യസ്തമായി, കേസുകൾ ഗ്രേറ്റർ ഗീലോംഗ് ഏരിയയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ഇത്തവണത്തെ ലോക്ക് ഡൗൺ സംസ്‌ഥാനം മുഴുവൻ ബാധകമാകും. മെൽബൺ മെട്രോ ലിമിറ്റ് എന്നോ വിദൂര സബർബുകൾ എന്നോ അതിർത്തി വ്യത്യാസങ്ങൾ ഇത്തവണയില്ല.
ബുധനാഴ്ച രാത്രി വൈകി, ഇൻഡോർ മാസ്ക് നിയമങ്ങൾ ആറ് ദിവസം മുമ്പ് എടുത്തതിനുശേഷം വീണ്ടും തിരികെ കൊണ്ടുവന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, ഇത് പര്യാപ്തമല്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. രണ്ട് അധിക കേസുകൾ രേഖപ്പെടുത്തിയതോടെയാണിത്.
അഞ്ചാം ലോക്ക് ഡൗണിൽ ദൂരപരിധിയും ചുരുക്കിയിട്ടുണ്ട്. താമസക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് 5 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ അനുവാദമില്ല, കൂടാതെ വ്യായാമം രണ്ട് ആളുകൾക്ക് മാത്രമായി പരമാവധി രണ്ട് മണിക്കൂർ പ്രതിദിനം പരിമിതപ്പെടുത്തിയിരിക്കുന്നു.“കഠിനമായി പോകാനും, വേഗത്തിൽ പോകാനും നിങ്ങൾക്ക് ഈ ഒരു അവസരം മാത്രമേ ലഭിക്കൂ. മറിച്ച് ലോക്ക്ഡൗൺ വേണ്ടാ എന്ന് വച്ച്, പിന്നീടാകാമെന്ന് വിചാരിച്ച് നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങൾ മടി കാണിച്ച് ഉഴപ്പുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോക്ക് ഡൗണിനെ കുറിച്ച് സംശയമുണ്ടെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വന്നേക്കാം . അതുകൊണ്ടു പിന്നീട് പശ്ചാത്താപിക്കാതിരിക്കാൻ ഇപ്പോൾ തന്നെ അത് നടപ്പിലക്കുകായണ് ഉചിതം. പ്രീമിയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അതുകൊണ്ടാണ് ഞങ്ങൾ വളരെ ബുദ്ധിമുട്ടുള്ള ഈ തീരുമാനം എടുക്കുന്നത്. വിക്ടോറിയകാർക്ക് വേദനയും പ്രയാസവും ഉണ്ടെങ്കിലും, നിജസ്‌ഥിതി അറിയാനും പരിഹാരമായി മറ്റൊരു ഓപ്ഷനും ഇല്ലാത്തതു കൊണ്ടും എനിക്ക് ഈ തീരുമാനം എടുക്കാതിരിക്കാൻ നിർവ്വാഹമില്ല.കേസുകളോ എക്‌സ്‌പോഷർ സൈറ്റുകളോ ഇല്ലാത്ത പ്രാദേശിക കമ്മിറ്റികളിൽ താമസിക്കുന്നവർക്ക് ഇത് നിരാശാജനകമാണെന്ന് ആൻഡ്രൂസ് പറഞ്ഞു. അധികാരികൾ അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് “അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണെന്ന് ഉപദേശിക്കുകയാന്നെങ്കിൽ ആ പ്രദേശങ്ങൾ ലോക്ക് ഡൗൺ വിമുക്തമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്നലെ ബുധനാഴ്ച രാത്രി മുതൽ പ്രാബല്യത്തിലാക്കിയ പുതിയ മാസ്ക് നിയമങ്ങൾ
ഫേസ് മാസ്ക് വീണ്ടും നിർബന്ധമാക്കുമെന്ന് – ആക്ടിംഗ് ചീഫ് ഹെൽത്ത് ഓഫീസർ പ്രസ്താവന ഇറക്കി. ഈ മാസ്ക് നിയമങ്ങൾ ആറ് ദിവസം മുമ്പ് എടുത്തുകളഞ്ഞെങ്കിലും ബുധനാഴ്ച രാത്രി 11.59 മുതൽ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
വീട്ടിലായിരിക്കുമ്പോൾ ഒഴികെ, എല്ലാ Indoor ഇടങ്ങളിലും ഫെയ്‌സ് മാസ്കുകൾ നിർബന്ധമാണ്.
എല്ലാ ജോലിസ്ഥലങ്ങളിലും സെക്കൻഡറി സ്കൂളുകളിലും ഇത് ബാധകമാക്കിയിരിക്കുന്നു.
ആളുകൾക്ക് സാമൂഹികമായി അകലം പാലിക്കാൻ കഴിയാത്തപ്പോൾ മാസ്‌കുകൾ പൊതു ഇടങ്ങളിൽ ധരിക്കേണ്ടതാണ്.
പുതിയ കേസുകൾ
10 കേസുകൾ ഔദ്യോഗിക കണക്കുകളിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് പുതിയ പ്രാദേശിക കേസുകൾ ഉണ്ടായതായി വ്യാഴാഴ്ച ടെസ്റ്റിംഗ് കമാൻഡർ ജെറോൺ വെയ്മർ പറഞ്ഞു.
പൂട്ടിയിട്ട അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നുള്ള 60 കാരനായ മെൽബൺ ക്രിക്കറ്റ് ക്ലബ് അംഗം വാരാന്ത്യത്തിൽ കാൾട്ടൺ വി ഗീലോംഗ് മത്സരത്തിന് പോയതിന് ശേഷം പോസിറ്റീവ് ആയതായി പരിശോധനാ ഫലത്തിൽ രേഖപ്പെടുത്തി.
50 വയസ്സിനിടയിലുള്ള ഒരു സുഹൃത്തിനോടൊപ്പം, ജൂലൈ 10 ശനിയാഴ്ച ഒരുമിച്ച് ഒരു ദിവസം അവർ ചെലവഴിച്ചു.
ആ മനുഷ്യൻ ബാർവോൺ ഹെഡ്‌സിലാണ് താമസിക്കുന്നത്, ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ രണ്ട് പോസിറ്റീവ് കേസുകളുണ്ട്, അവ ഒൻപത് വയസുള്ള കുട്ടിയും അറുപതുകളിലെ മറ്റൊരു പുരുഷനുമാണ്.