ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഓ) പ്രശംസയുമായി ഇലോൺ മസ്ക്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയ്‍ക്ക് വേണ്ടി തയ്‌യാറാക്കുന്ന വികാസ് എഞ്ചിന്റെ മൂന്നാമത് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതിനാണ് മസ്ക് അഭിനന്ദിച്ചത്.
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ നിർമാണ സ്ഥാപനമായ സ്പേസ് എക്സിന്റെയും വാഹന നിർമാണ കമ്പനിയായ ടെസ് ലയുടേയും മേധാവിയാണ് മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ജൂലായ് 14 ന് തമിഴ്നാട്ടിലെ മഗേന്ദ്രഗിരകിയിലുള്ള ഐഎസ്ആർഒ കേന്ദ്രത്തിലാണ് 240 സെക്കന്റ് നീളുന്ന ലിക്വിഡ് പ്രൊപ്പലന്റ് വികാസ് എഞ്ചിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം നടത്തിയത്. ഗഗൻയാൻ പദ്ധതിയ്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷമം. 2021 ഡിസംബറിൽ ഗഗൻയാൻ വിക്ഷേപണ വാഹനത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്.
on July 14, 2021 has successfully conducted the hot test of the liquid propellant Vikas Engine for the core L110 liquid stage of the human rated GSLV MkIII vehicle, as part of engine qualification requirements for the Programme
Read More:
&mdash ISRO (@isro)