ഓസ്‌ട്രേലിയയിലെ COVID-19 വാക്സിൻ പ്രയോഗത്തിന് ആക്കം കൂട്ടാൻ , ഏറ്റവും പുതിയ പ്രോത്സാഹനമായി ജനറൽ പ്രാക്റ്റീഷണർമാർക്ക് ഇന്ന് മുതൽ രോഗികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിയും.
രാജ്യത്തൊട്ടാകെയുള്ള 500 ഓളം ജിപികൾ ഈ ആഴ്ച മുതൽ 40-59 വയസ്സിനിടയിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നത് ആരംഭിക്കും.
ഈ മാസം അവസാനം മുതൽ 800 ജിപികൾ കൂടി അടുത്ത ഘട്ടത്തിൽ കൂടുതലായി പ്രതിരോധ മരുന്നുകൾ കുത്തി വയ്ക്കുന്നതിനായി ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കുത്തിവയ്പ്പിനു തയ്യാറായിട്ടുള്ള ആളുകളുടെ എണ്ണത്തിൽ മുന്നേറ്റമുണ്ടായിട്ടും, ഫൈസർ വാക്സിന്റെ വിതരണം ചെയ്യുന്നതിലെ ലഭ്യതക്കുറവിൽ ജിപികൾ ആശങ്ക പ്രകടിപ്പിച്ചു.
“ഫൈസർ വാക്‌സിനിനെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെങ്കിലും, ഈ മാസം 2.8 ദശലക്ഷം ഡോസുകൾ ലഭ്യമായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്,” പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫസർ സഞ്ജയ സേനനായക പറഞ്ഞു.
“ഫൈസർ വാക്സിൻ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ജിപി പ്രാക്ടീസുകളിലും അത് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.”

രാജ്യത്തുടനീളം 8.2 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്, അതിൽ അഞ്ച് ദശലക്ഷം ഡോസുകൾ അസ്ട്രസെനെക്കയും ഉൾപ്പെടുന്നു.
എന്നിരുന്നാലും, 40 വയസ്സിന് താഴെയുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന ഫൈസർ കുത്തിവയ്പ്പ് ലഭിക്കാൻ, സമയപരിധി നിശ്ചയിച്ചിട്ടില്ല.
ഓസ്‌ട്രേലിയയിലെ വാക്‌സിൻ ഉപദേശക സമിതി ATAGI 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ അസ്ട്രാസെനെക്ക ലഭിക്കൂ എന്ന് ശുപാർശ ചെയ്യുന്നു.
40 വയസ്സിന് താഴെയുള്ളവർക്ക് അവരുടെ ജിപിയുമായി കൂടിയാലോചിച്ച് അസ്ട്രാസെനെക്ക വാക്സിൻ ലഭ്യമാക്കാൻ ഫെഡറൽ സർക്കാർ പച്ചക്കൊടി കാട്ടി.

60 വയസ്സിന് താഴെയുള്ളവർക്ക്, അപൂർവവും എന്നാൽ ചികിത്സിക്കാവുന്നതുമായ രക്തം കട്ടപിടിക്കാനുള്ള സാധ്യത ആദ്യ ഡോസിന് ശേഷം 35,000 ൽ 1 ഉം രണ്ടാമത്തെ ഡോസിന് ശേഷം 1.5 ദശലക്ഷത്തിൽ 1 ഉം ആണ്.