COVID-19 പാൻഡെമികിനെ തുരത്തി, ഓസ്‌ട്രേലിയ വീണ്ടും പഴയരൂപത്തിൽ ആകാനുള്ള ചതുർഘട്ട പദ്ധതിക്ക് ദേശീയ കാബിനറ്റ് രൂപം നൽകുന്നു . കോവിഡിനെപ്പോലെ , കമ്മ്യൂണിറ്റിയിലെ മറ്റേതൊരു പകർച്ചവ്യാധിയേയും ഭാവിയിൽ നേരിടാൻ മുന്നിൽ കണ്ടിട്ടുള്ള പദ്ധതിയാണിതെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
“ലോക്ക് ഡൗണുകൾ അവസാന ആശ്രയമായി മാത്രം ഉപയോഗിക്കും” എന്നാണു പുതിയ നാല് ഘട്ട പദ്ധതി പ്രഖ്യാപിച്ചു,കൊണ്ട് അദ്ദേഹം പറഞ്ഞത്.
ഓസ്ട്രേലിയ നിലവിൽ ആദ്യ ഘട്ടമായ “ കോവിഡിനെ അടിച്ചമർത്തൽ എന്ന ഘട്ടത്തിലാണ്” എന്ന് മോറിസൺ പറയുന്നു.
വാക്സിനേഷൻ പരിധി നിർണ്ണയിക്കുന്നത് “ശാസ്ത്രീയ തെളിവുകളുടെ” അടിസ്ഥാനത്തിലാണെന്നും അടുത്ത മാസത്തിൽ ഇത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
“മൂന്നാം ഘട്ടത്തെ ഏകീകരണ ഘട്ടം എന്ന് വിളിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“മറ്റ് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ , പൊതുജനാരോഗ്യ മാനേജ്മെന്റിന് അനുസൃതമായി COVID-19 കൈകാര്യം ചെയ്യുക എന്നതാണ്.
“അടിസ്ഥാനപരമായി അർത്ഥമാക്കുന്നത് COVID-19 ൽ നിന്ന് മുക്തമായാലും, ചിലർ പനി മൂലമോ, സമാനമായ ആരോഗ്യ കാരണങ്ങളാലോ ആശുപത്രിയിൽ പ്രവേശിക്കുന്നതും, അതിനോടനുബന്ധിച്ച മരണനിരക്കും അനുധാവനം ചെയ്തു തരണം ചെയ്യുന്നതിലൂടെയാണ് .”
ഇക്കാലയളവിൽ ലോക്ക് ഡൗണുകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാലാം ഘട്ടത്തെ ഓസ്‌ട്രേലിയ “സാധാരണ നിലയിലേക്ക്” എന്ന് വിശേഷിപ്പിക്കാമെന്ന് മോറിസൺ പറഞ്ഞു, അവിടെ പ്രതിരോധ കുത്തിവയ്പ് നടത്തിയവർക്ക് അതിർത്തി തുറക്കുന്നതും ഉൾപ്പെടാം.
ഓസ്‌ട്രേലിയ നിശ്ചയിച്ചിട്ടുള്ള വാക്സിനേഷൻ പരിധിയിലെത്തുന്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
“വാക്സിനേഷന് ശേഷമുള്ള ഘട്ടത്തിൽ വിജയിക്കുക എന്നത്, നമ്മൾ ഇപ്പോൾ ഉള്ള ഘട്ടത്തിൽ വിജയിച്ചു നിൽക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇപ്പോൾ വിജയിക്കുക എന്നതിനർത്ഥം നമുക്ക് കഴിയുന്നത്ര മികച്ച രീതിയിൽ വൈറസിനെ അടിച്ചമർത്തുക എന്ന ആദ്യഘട്ടം മാത്രമാണ് , ”അദ്ദേഹം പറഞ്ഞു.
“മറുവശത്ത് എന്താണെന്ന് ഞങ്ങൾ ഇന്ന് വളരെ വ്യക്തമാക്കി. നിങ്ങൾക്ക് വാക്സിനേഷൻ ലഭിക്കുന്നു, ഇതെല്ലാം മാറുന്നു. നമ്മൾ സുരക്ഷിതരെന്ന് ഉറപ്പ് വരുത്തുന്നു ”
ഇതെല്ലാം പൂർണ്ണമായും നടപ്പിലാക്കുന്ന പാതയുടെ സമയരേഖയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിവരിക്കാനാകില്ല , പക്ഷേ വർഷാവസാനത്തോടെ “എല്ലാവർക്കും ഒരു വാക്സിൻ വാഗ്ദാനം ചെയ്യാമെന്ന്” പ്രധാനമന്ത്രി പറഞ്ഞു.
“ഈ ഘട്ടത്തിൽ, നിങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പ്രയാസമാണ്, കാരണം ആ ലക്ഷ്യം എന്താണെന്ന് ഞങ്ങൾ സജ്ജമാക്കിയിട്ടില്ല.“അടുത്ത വർഷം ഞങ്ങൾ ആ രണ്ടാം ഘട്ടത്തിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ അടുത്ത വർഷത്തിൽ ഞങ്ങൾക്ക് നല്ല പ്രതികരണം ലഭിക്കുകയാണെങ്കിൽ, നമ്മൾ ഉദ്ദേശിച്ച ലക്‌ഷ്യം പ്രാപിക്കാൻ നമുക്കായേക്കും . അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .