Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇനി ഗ്രീൻ ആപ്പിൾ മതി

by News Desk
July 1, 2021
in HEALTH
0
ആരോഗ്യത്തിനും-സൗന്ദര്യത്തിനും-ഇനി-ഗ്രീൻ-ആപ്പിൾ-മതി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുന്നു എന്ന പഴഞ്ചൊല്ല് നമുക്കെല്ലാവർക്കും പരിചിതമാണ്. ആപ്പിൾ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫൈബർ, ധാതുക്കൾ എന്നിവ കൊണ്ട് സമ്പന്നമായതിനാൽ, നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന ഈ ഫലം ദിവസവും കഴിക്കുന്നത് അസുഖങ്ങളെ അകറ്റി നിർത്തുവാൻ സഹായിക്കുന്നു.

ആപ്പിളിനെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത, അവ വിവിധ നിറങ്ങളിൽ ഉണ്ടാവുന്നു എന്നതാണ്. അതിലൊന്നാണ് പച്ച. എന്നിരുന്നാലും, ജനപ്രീതിയിൽ, ചുവന്ന ആപ്പിൾ ഗ്രീൻ ആപ്പിളിനെ മറികടക്കും. പക്ഷേ, പച്ച നിറത്തിലുള്ള ഈ ആപ്പിളിൽ ചുവന്ന ആപ്പിളിന്റെ പോഷക നിലവാരത്തിന്റെ അത്രയും അടങ്ങിരിക്കുന്നു, പക്ഷേ ഗ്രീൻ ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. ഗ്രീൻ ആപ്പിളിന് ഇതിന് പുറമേ ധാരാളം സൗന്ദര്യ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.

ഉപാപചയം വർദ്ധിപ്പിക്കുന്നു
ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഉയർന്ന ഫൈബർ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ദഹനവ്യവസ്ഥയുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നതിനാൽ, ഉപാപചയ പ്രവർത്തനത്തിനും ഇതിലൂടെ ഒരു ഗുണകരമായ വഴിത്തിരിവ് ലഭിക്കുന്നു.

കരളിന് നല്ലത്
നിങ്ങളുടെ കരളിനെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കി പ്രശ്‌നകരമായ അവസ്ഥയിൽ നിന്ന് തടയുന്ന പ്രകൃതിദത്ത ഘടകങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. തൊലി കളയാതെ കഴിക്കുക. ഗ്രീൻ ആപ്പിൾ കരളിനെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്തുന്നു. ഇത് മലവിസർജ്ജനം എളുപ്പമാക്കുന്നതിനും നിങ്ങളുടെ കുടൽ സംവിധാനം ശുദ്ധമാക്കുകയും ചെയ്യും.

അസ്ഥികളെ ശക്തിപ്പെടുത്താൻ
ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്ക് കാൽസ്യം അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് അസ്ഥി കട്ടി കുറയുന്നതിനും ദുർബലപ്പെടുന്നതിനും സാധ്യതയുണ്ട്. അസ്ഥികളുടെ സാന്ദ്രത വയസ്സ് 30 ന് ശേഷം കുറയുന്നു. ആർത്തവവിരാമമുള്ള സ്ത്രീകൾ ഭക്ഷണക്രമത്തിൽ ഗ്രീൻ ആപ്പിൾ ഉൾപ്പെടുത്തണം. കൂടാതെ, പച്ച ആപ്പിൾ അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസിനെ തടയുന്നു.

കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ
ഗ്രീൻ ആപ്പിൾ ഫൈബർ അടങ്ങിയ പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യും. ഗ്രീൻ ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. എന്നാൽ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ഗ്രീൻ ആപ്പിളിൽ അടങ്ങിയ വിറ്റാമിൻ കെ രക്തചംക്രമണം തടസ്സമില്ലാതെ നിലനിർത്തുന്നു.

ശ്വാസകോശത്തെ സംരക്ഷിക്കുന്നു
പഠനങ്ങൾ അനുസരിച്ച്, ഗ്രീൻ ആപ്പിളിന്റെ ദൈനംദിന ഉപഭോഗം ശ്വാസകോശവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ 23% കുറയ്ക്കും. ഇത് ആസ്ത്മയുടെ സാധ്യതയും കുറയ്ക്കുന്നു. പതിവായി പുകവലിക്കുന്നവർക്ക് ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാൻ കഴിയും, കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഇത് അവരെ സംരക്ഷിക്കും.

കാഴ്ചയ്ക്ക് നല്ലത്
പച്ച ആപ്പിളിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. സമ്പുഷ്ടമായ വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ ആപ്പിൾ ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ നിങ്ങളുടെ കാഴ്ചയെ ശക്തിപ്പെടുത്തും. നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധിയാണിത്.

ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നു
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഒരു പഴുത്ത ഗ്രീൻ ആപ്പിൾ ദിവസവും കഴിക്കുക. ഈ ആപ്പിൾ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ധാരാളം പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. ഇത് ഹൃദയാഘാത സാധ്യത 52% കുറയ്ക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നതനുസരിച്ച്, ഗ്രീൻ ആപ്പിളിന് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. നിങ്ങൾ ഉയർന്ന കൊളസ്ട്രോൾ ബാധിതനാണെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഗ്രീൻ ആപ്പിൾ ചേർക്കാൻ മറക്കരുത്.

ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു
ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു, ഇത് ചർമ്മത്തെ മോശമായി ബാധിച്ച് ചർമ്മ കാൻസറിന് കാരണമാകുന്നതുമായ അപകടകരമായ വികിരണങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന് പോഷണം നൽകുന്നതിനാൽ, പല രോഗങ്ങളിൽ നിന്നും എക്സിമ, ഇരുണ്ട വൃത്തങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നതിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകും.

വാർദ്ധക്യ ലക്ഷണങ്ങൾക്കെതിരെ
ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഡയോക്സിഡന്റുകൾ വാർദ്ധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് തടയുകയും ചെയ്യുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, ഫിനോൾ എന്നിവ ശരീരത്തിലെ ചുളിവുകൾ, നേർത്ത വരകൾ, ഇരുണ്ട വൃത്തങ്ങൾ എന്നിവയ്ക്കെതിരെ പോരാടുന്നതിന് ചർമ്മത്തെ ശക്തിപ്പെടുത്തുന്നു. ഡയോക്സിഡന്റുകൾ ചർമ്മത്തിലെ നാശനഷ്ടങ്ങൾ തടയുകയും ചർമ്മത്തിന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ജലാംശം പകരുന്നു
ഗ്രീൻ ആപ്പിൾ നീര് ചർമ്മത്തിൽ പുരട്ടുന്നത് മോയ്സ്ചറൈസിംഗ് നൽകി ജലാംശം പകരുന്നു. ആപ്പിൾ ജ്യൂസ് കൊണ്ട് നിർമ്മിച്ച ഫെയ്സ് മാസ്കുകളും ഫെയ്സ് വാഷുകളും ഉണ്ട്. എന്നാൽ ഉള്ളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങളിൽ ചേർക്കുന്നത് കൂടാതെ, മികച്ച ഫലങ്ങൾ‌ക്കായി ഗ്രീൻ ആപ്പിൾ‌ കഴിക്കുക.

മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു
വ്യത്യസ്ത ചേരുവകളുടെ ഒരു നിര കൊണ്ട് സമ്പന്നമായ ഗ്രീൻ ആപ്പിൾ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് നീണ്ട മുടിയിഴകൾ വേണമെങ്കിൽ ആപ്പിൾ സ്ഥിരമായി കഴിക്കുക. ഇത് നിങ്ങളുടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കും.

താരൻ അകറ്റാൻ
ഗ്രീൻ ആപ്പിൾ തൊലിയും ഇലയും ഉപയോഗിച്ച് തയ്യാറാക്കുന്ന പേസ്റ്റ് താരൻ നിയന്ത്രിക്കാൻ ഗുണകരമാണ്. താരൻ കാരണം ആശങ്കയുണ്ടെങ്കിൽ ഈ പേസ്റ്റ് പരീക്ഷിക്കുക. ഗ്രീൻ ആപ്പിൾ ജ്യൂസ് തലയിൽ പതിവായി പുരട്ടിയാൽ താരൻ കുറയ്ക്കും.

ചുവന്ന ആപ്പിളിനേക്കാൾ ഗ്രീൻ ആപ്പിൾ ആരോഗ്യകരമാണോ?
രണ്ട് ആപ്പിളിലും പോഷകത്തിന്റെ അളവ് ഒരുപോലെയാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇവയിലുണ്ട്. ഗ്രീൻ ആപ്പിളിലെ പഞ്ചസാരയുടെ അളവ് ചുവന്ന ആപ്പിളിനേക്കാൾ കുറവാണ്. അതിനാൽ, പ്രമേഹരോഗികൾക്ക് ഗ്രീൻ ആപ്പിൾ ശരീരത്തിന് കൂടുതൽ ഫലപ്രദമാണ്.

Previous Post

നിങ്ങളുടെ ദഹനസംബന്ധമായ ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ആഹാരക്രമത്തിൽ ഫൈബര്‍ ഉള്‍പ്പെടുത്തുകയും വേണം; കാരണമിതാണ്

Next Post

ഇന്ന് 13,658 പേര്‍ക്ക് കോവിഡ്, ടി.പി.ആർ. പത്തിൽ താഴെ; ആക്ടീവ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നു

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഇന്ന്-13,658-പേര്‍ക്ക്-കോവിഡ്,-ടിപിആർ.-പത്തിൽ-താഴെ;-ആക്ടീവ്-കേസുകൾ-വീണ്ടും-ഒരു-ലക്ഷം-കടന്നു

ഇന്ന് 13,658 പേര്‍ക്ക് കോവിഡ്, ടി.പി.ആർ. പത്തിൽ താഴെ; ആക്ടീവ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.