COVID-19 ഡെൽറ്റ വൈറസ് രാജ്യമൊട്ടാകെ പിടിമുറുക്കുമ്പോൾ വിക്ടോറിയയിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചുള്ള വാർത്തക്കായി ജൂലായ് ഒന്നുമുതൽ കാതോർത്തിരുന്നവർ നിരാശരാകേണ്ടതായി വരും.
കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടിയ തോതിൽ നേരിടുന്നതിനാൽ ജൂലൈ ഒന്നിന് വിക്ടോറിയയിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുക എന്നത് സുഗമമാകില്ല.
വിക്ടോറിയ സംസ്‌ഥാനം, ദക്ഷിണ ഓസ്‌ട്രേലിയ സ്റ്റേറ്റിൽ നടപ്പിലാക്കയത് പോലുള്ള നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്നും, നിലവിലുള്ള ഇളവുകൾ ഏഴു ദിവസത്തേക്ക് തുടരാൻ തന്നെ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
ആരോഗ്യ ഉപദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും, ഉപ പ്രദേശങ്ങളിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനാൽ, വിക്ടോറിയക്കാരുടെയും അപകടസാധ്യത ഉയർന്നതാണ്. നാം വളരെ ജാഗരൂകത പാലിക്കേണ്ട സമയമാണിത്. ആയതുകൊണ്ട് മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിക്ടോറിയ തൽക്കാലം വിലക്കേർപ്പെടുത്തുകയാണ്.വിക്ടോ റിയയിലെ സ്‌കൂൾ അവധിക്കാലം മറ്റു സംസ്‌ഥാനങ്ങളിൽ പോയി ആഘോഷിക്കാൻ പദ്ധതി ഇട്ടവർക്കിതു നിരാശ പകരുന്ന വാർത്തയാണ്. എങ്കിലും, പക്ഷെ അതിജീവനമാണ് വലുത്. അദ്ദേഹം പറഞ്ഞു.
വിക്ടോറിയ സംസ്‌ഥാനം, ദക്ഷിണ ഓസ്‌ട്രേലിയ സ്റ്റേറ്റിൽ നടപ്പിലാക്കയത് പോലുള്ള നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്നും, നിലവിലുള്ള ഇളവുകൾ ഏഴു ദിവസത്തേക്ക് തുടരാൻ തന്നെ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
ആരോഗ്യ ഉപദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും, ഉപ പ്രദേശങ്ങളിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനാൽ, വിക്ടോറിയക്കാരുടെയും അപകടസാധ്യത ഉയർന്നതാണ്. നാം വളരെ ജാഗരൂകത പാലിക്കേണ്ട സമയമാണിത്. ആയതുകൊണ്ട് മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിക്ടോറിയ തൽക്കാലം വിലക്കേർപ്പെടുത്തുകയാണ്.വിക്ടോ
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സാധ്യമായിരുന്നുവെങ്കിൽ, നാളെ – ജൂലായ് 01 – മുതൽ സിനിമാ തിയേറ്ററുകളിൽ 100 ശതമാനം ശേഷി കാണുമായിരുന്നു. ഇൻഡോർ, ഔട്ട്‌ഡോർ സ്റ്റേഡിയങ്ങൾക്ക് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി 85 ശതമാനമായി ഉയർത്താൻ കഴിയുമായിരുന്നു.
https://www.dhhs.vic.gov.au/victorian-coronavirus-covid-19-data
നാല് സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 12 ദശലക്ഷം ഓസ്‌ട്രേലിയക്കാർ ലോക്ക്ഡൗണിലുണ്ട്, അഡ്‌ലൈഡിലെ ഒരു കുടുംബത്തിലെ നിരവധി അംഗങ്ങൾ ഒറ്റരാത്രികൊണ്ട് പോസിറ്റീവ് ആയി എന്നുള്ള റിപ്പോർട്ടുകൾക്കിടെ സൗത്ത് ഓസ്‌ട്രേലിയയും അതീവ ജാഗ്രതയിലാണ്.
എപ്പിംഗ് പ്രൈവറ്റ് ഹോസ്പിറ്റൽ നിലവിൽ കോവിഡ് ബാധിച്ച ഒരു കുടുംബത്തിലെ, മറ്റൊരു കുടുംബാംഗമായ ആൾക്കും രോഗം പോസിറ്റിവ് ആണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, വിക്ടോറിയ ഇന്ന് COVID-19 ന്റെ ഒരു പുതിയ പ്രാദേശിക കേസ് കൂടി രേഖപ്പെടുത്തി.
ഇന്ന് രാവിലെ വിക്ടോറിയ അതിർത്തിയിലെ നടപടികൾ കർശനമാക്കി. ക്വീൻസ്‌ലാന്റിലെയും, പെർത്തിലെയും, പീൽ പ്രദേശങ്ങളിലെയും വലിയൊരു ഭാഗം പുലർച്ചെ 1 മുതൽ ചുവന്ന മേഖലകളായി പ്രഖ്യാപിച്ചു. മനപൂർവ്വമോ, അല്ലാതെയോ റെഡ് സോൺ പ്രവിശ്യകളിൽ നിന്നും, അതിർത്തി ലംഘനം നടത്തി വിക്ടോറിയ ബോർഡറിനുള്ളിൽ അനധികൃതമായി പ്രവേശിച്ചാൽ തക്കതായ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വിക്ടോറിയൻ അധികൃതർ അറിയിച്ചു. ഒരു ‘റെഡ് സോൺ വർഗ്ഗീകരണം’ എന്നതിനർത്ഥം, നിങ്ങൾ വിക്ടോറിയൻ നിവാസികളല്ലെങ്കിൽ, വിക്ടോറിയയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. അഥവാ പ്രവേശിച്ചാൽ അവർ 14 ദിവസത്തേക്ക് അധികൃതർ അനുശാസിക്കുന്ന ക്വറന്റൈൻ നിർബന്ധമായും ചെയ്യണം. ഇന്ന് അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ കർശനമായും , നടപ്പിലാക്കാനിരിക്കേ, നൂറുകണക് കിന് വിക്ടോറിയക്കാരാണ് ഇന്നലെ രാത്രി തന്നെ, അവസാന നിമിഷം കിട്ടിയ വിമാനങ്ങളിൽ വന്നിറങ്ങി വീടണഞ്ഞത്.