നാരങ്ങ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ കുടിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ പാനീയങ്ങളിൽ ഒന്നായിരിക്കും ഇത്. നിങ്ങളുടെ പ്രഭാത ശീലങ്ങളിൽ ഈ ലളിതമായ നാരങ്ങ വെള്ളം കൂടെ ചേർക്കാം.
തയ്യാറാക്കാൻ
ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് ചേർത്ത് കുടിക്കാം. ഇതിലേയ്ക്ക് ആവശ്യമെങ്കിൽ ഒരു നൾ ഇന്തുപ്പും അല്പം തേനും ചേർക്കാം. ഇത് പാനീയത്തെ കൂടുതൽ മികച്ചതാക്കും. പക്ഷേ അത് ചേർക്കണോ എന്നത് പൂർണ്ണമായും നമ്മുടെ താൽപ്പര്യമാണ്.
ശരീരഭാരം കുറയ്ക്കാനുള്ള പാനീയമല്ല
എന്നാൽ രാവിലെ കുടിക്കുന്ന ഈ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതരുതേ… എന്നിരുന്നാലും ഈ വിറ്റാമിൻ സി, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പോഷക മൂല്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളുടെ മെറ്റബോളിസത്തിന് മികച്ചതാണ്.
മെച്ചപ്പെട്ട പ്രതിരോധ ശക്തി നൽകാൻ
വളരെയധികം ഉന്മേഷം നൽകുന്ന ഈ പാനീയം നിങ്ങളുടെ ഉമിനീരിൽ കലർന്നാൽ അത് സ്വാഭാവികമായും ക്ഷാരമായിത്തീരുന്നതാണ്. ഇത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. മഞ്ഞൾ, ഇഞ്ചി, ജീരകം, അയമോദകം തുടങ്ങിയവ ചേർത്ത് നിങ്ങൾക്ക് ഇത് തയ്യാറാക്കാൻ കഴിയും.
ഇത് കൂടാതെ മറ്റ് ചില ശീലങ്ങളും
ഈ നാരങ്ങാവെള്ളം കുടിക്കുന്നതിന് പുറമെ മറ്റ് ആരോഗ്യകരമായ ശീലങ്ങളും പിന്തുടരേണ്ടതുണ്ട്. യോഗാസനങ്ങൾ, ശ്വസനം, ധ്യാനം, വയമങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ശീലം, സൂര്യപ്രകാശം ഏൽക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ശീലിക്കുന്നത് ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കും.
ആരോഗ്യത്തിന് വെളുത്തുള്ളി
വെളുത്തുള്ളിയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വെളുത്തുള്ളി ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം, കൂടാതെ പച്ച വെളുത്തുള്ളി തേനിൽ ചേർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്, ഇത് ജലദോഷം, ചുമ, വൈറൽ അണുബാധകൾ എന്നിവയ്ക്കെതിരെ പോരാടാനും കരളിന്റെ പ്രവർത്തനം, പ്രതിരോധശേഷി, ദഹനവ്യവസ്ഥ എന്നിവ മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ്.
അതിനാൽ, ധൈര്യമായി മുന്നോട്ട് പോകുക, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഈ ഘടകങ്ങൾ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ഇവ കണ്ടെത്താൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. നിങ്ങളുടെ അടുക്കളയിൽ കയറി ഒന്ന് പരിശോധിച്ചാൽ മാത്രം മതി.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.