കാരറ്റ്, ഇഞ്ചി തുടങ്ങിയ ചേരുവകൾക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ചർമ്മത്തിന്റെ ഭംഗി മെച്ചപ്പെടുത്തുന്നത് വരെ പല തരം ഗുണങ്ങൾ ഇവ നമുക്ക് പകരുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി കാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ അറിഞ്ഞിരിക്കാം.
രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിന്
നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളാണ് വെളുത്ത രക്താണുക്കൾ. വിറ്റാമിൻ എ യുടെ സഹായത്തോടെ നിങ്ങളുടെ ബോൺ മാരോ സ്റ്റെം സെല്ലുകളിൽ നിന്നാണ് അവ രൂപം കൊള്ളുന്നത്. കാരറ്റ് ഇഞ്ചി ജ്യൂസ് ഈ പോഷകത്തിന്റെ കലവറയാണ്. അതിനാൽ, രുചി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും എല്ലാ ദിവസവും ഈ പാനീയം ഒരു ഗ്ലാസ് കുടിക്കുക. പൊടിക്കൈ: ഒരു ഗ്ലാസ് കാരറ്റ് ജ്യൂസിൽ കുറച്ച് ഓറഞ്ച് നീരും ചേർത്ത് കുടിക്കാം.
ക്യാൻസർ സാധ്യത കുറയ്ക്കാൻ
വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ ഈ ഡീറ്റോക്‌സ് പാനീയം കാൻസറിനെതിരായ പ്രകൃതിദത്ത പ്രതിവിധിയാണ്. ഈ വിറ്റാമിൻ സ്തനാർബുദം, വയറ്റിലെ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, അണ്ഡാശയ ക്യാൻസർ കോശങ്ങളെ മെരുക്കാൻ ഇഞ്ചിയുടെ രാസ ഘടകമായ ജിഞ്ചറോൾ ഉപയോഗപ്രദമാകുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. ഈ ഘടകങ്ങൾ വൻകുടൽ കാൻസർ കോശങ്ങൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നു എന്നും അതേ പഠനം കണ്ടെത്തുന്നു.
തിളക്കമാർന്ന ചർമ്മം നൽകുന്നു
കാരറ്റ് ഇഞ്ചി ജ്യൂസിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ചർമ്മം ഉറപ്പുവരുത്തുന്നതിൽ ഇവ രണ്ടും വളരെ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിന് ഘടനയും ശക്തിയും ഇലാസ്തികതയും നൽകുന്ന കൊളാജൻ എന്ന പ്രോട്ടീൻ സമന്വയിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മുറിവുകളെ സുഖപ്പെടുത്തുന്നു. വിറ്റാമിൻ ഇ, സൂര്യന്റെ കഠിനമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഈ വിറ്റാമിൻ ചർമ്മത്തിലെ വീക്കം നിയന്ത്രിക്കുന്നു
ഈ ഇഞ്ചി – എങ്ങനെ തയ്യാറാക്കാം? ഇത് വളരെ എളുപ്പമുള്ള ഒരു പാചകക്കുറിപ്പാണ്, ഇത് തയ്യാറാക്കാൻ 10 മിനിറ്റിൽ കൂടുതൽ സമയം അആവശ്യമില്ല.
ആകെ വേണ്ട സമയം : 10 മിനിറ്റ്
3 – 4 ഗ്ലാസ് തയ്യാറാക്കാൻ നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ
* 8 ഇടത്തരം വലിപ്പമുള്ള കാരറ്റ്, കഴുകി, തൊലി കളഞ്ഞ്, മുകൾഭാഗം മുറിച്ചുമാറ്റുക
* തൊലി കളഞ്ഞ പഴുത്ത 8 ഇടത്തരം ഓറഞ്ച് അല്ലികൾ
* തൊലി കളഞ്ഞ ഒരു ഇഞ്ച് വലിപ്പമുള്ള ഇഞ്ചി
എങ്ങിനെ തയ്യാറാക്കാം:
ഒരു ജ്യൂസറിൽ മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ഇട്ട് നന്നായി അടിച്ചെടുക്കുക, ജ്യൂസ് ഒരു ഗ്ലാസിൽ ഒഴിച്ച് കുടിക്കാം. പഞ്ജാസരയുടെ ഉപയോഗം ഒഴിവാക്കാം. ആവശ്യമെങ്കിൽ ഒരല്പം തേൻ ചേർക്കാം.