റിയാദ് > കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാന്‍ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34) ഭാര്യ ഹസീനയും(30) മരണപ്പെട്ടു.
മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരില്‍ കണ്ടെയ്നര്‍ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാന്‍ കഴിഞ്ഞ 4 വര്‍ഷമായി വാദിലബനില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 7 ന് ആണ് നാട്ടില്‍ ലീവിന് പോയത്. നാട്ടിലെത്തി കോവിഡ് ക്വറന്റയിന് കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം കൊണ്ടുപോയി തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്.
അപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് പത്തുവയസ്സുള്ള ഒരാണ്‍കുട്ടിയും (അമന് ഫര്ഹാന്) എട്ടു വയസ്സുള്ള ഒരു പെണ് കുട്ടിയും (നിയ ഫാത്തിമ) ഉണ്ട്.