ഷാർജ > പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ഒരുക്കുന്ന സുരക്ഷിത താവളം ആളുകളുടെ സാന്നിധ്യം മൂലം സുരക്ഷിതമല്ലാതായി മാറുമെന്നും ഇതിനെതിരെ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും ഷാർജ ഭരണാധികാരി ഡയറക്ട് ലൈൻ പ്രോഗ്രാമിലൂടെ വിശദീകരിച്ചു.
അൽ ദൈദ് റോഡിൽ ഉടൻ നടപ്പിലാക്കുന്ന വലിയ പാരിസ്ഥിതിക പദ്ധതിയെക്കുറിച്ചും സുൽത്താൻ വിശദീകരിച്ചു. ഈ പുതിയ പദ്ധതിയിൽ ആടുകളും, ഒട്ടകങ്ങളും, കുതിരകളും സ്വതന്ത്രമായി വിഹരിക്കാൻ പാകത്തിൽ ഒരു പ്രത്യേക സജ്ജീകരണമാണ് ഒരുക്കുന്നത്.