ജി 7 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, യൂ.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് 40 മിനിറ്റോളം “സൗഹൃദ -സഖ്യകക്ഷി” ബന്ധത്തിലൂന്നിയ കൂടിക്കാഴ്ച നടത്തി.
ഇത് ഇരുവരും തമ്മിലുള്ള നേർക്കുനേർ കൂടിക്കാഴ്ച്ച മാത്രമായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും 40 മിനിറ്റോളം നീണ്ട ചർച്ചയ്ക്ക് അവരോടൊപ്പം ഉണ്ടായിരുന്നു.
“ലോകത്തെക്കുറിച്ച് ഒരേ വീക്ഷണം പങ്കിടുന്ന സുഹൃത്തുക്കളുടെയും, സഖ്യകക്ഷികളുടെയും കൂടിക്കാഴ്ചയായിരുന്നു അത്,” മോറിസൺ പറഞ്ഞു.
“അമേരിക്കൻ പ്രസിഡന്റുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയ്ക്കുള്ള ഒരു മികച്ച അവസരമായിരുന്നു ഇതെന്ന് സ്‌കോട്ട്മോറിസൻ പറഞ്ഞു . ഇതിനു വേദിയൊരുക്കി തന്ന, ബോറിസിനെ എനിക്ക് കുറേ വർഷങ്ങളായി അറിയാം. അത് കൊണ്ട് തന്നെ ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ വളരെ എളുപ്പത്തിൽ ഒരു ധാരണയുണ്ടായിരുന്നു. വിഷയങ്ങളിൽ ഊന്നി സൗഹാർദപരമായും, നല്ല കാഴ്ചപ്പാടുകളോടെയും സംസാരിക്കാൻ ഇത് ഗുണം ചെയ്തു . അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺവാളിൽ നടന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ഓസ്‌ട്രേലിയയെ അതിഥി രാഷ്ട്രമായി ക്ഷണിച്ചു, ജി 7 നേതാക്കളുമായി നിരവധി സെഷനുകളിൽ പങ്കെടുക്കാൻ മോറിസനെ ആതിഥേയർ അനുവദിച്ചു.
കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തോട് അന്വേഷണം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഭാവിയിൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് മോറിസൺ പറഞ്ഞു. തുടക്കം മുതലേ ഈ നിലപാടിൽ ഉറച്ചു നിന്നതു മൂലം, ഓസ്‌ട്രേലിയയും , ചൈനയുമായുള്ള ബന്ധങ്ങൾക്ക് ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന് ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ശക്തമായ പിന്തുണ ബീജിംഗിലെ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചൈനയുമായുള്ള ബന്ധം കൂടുതൽ തകർക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന പറയുന്നത് 2019 അവസാനമാണ് വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ്.
“അതിനാൽ നമുക്കെല്ലാവർക്കും, ഭാവിയിൽ ഇത് പോലെയൊന്ന് വീണ്ടും സംഭവിക്കുകയാണെങ്കിൽ, വേഗത്തിൽ നീങ്ങാനും, പ്രതികരിക്കാനും, ഒഴിവാക്കാനും കഴിയും. അദ്ദേഹം പറഞ്ഞു.