വിവിധ ജില്ലകളിൽ ഇന്ന് മുതൽ ശക്തമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകി. മാറി താമസിക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
കേരള – ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നൽകി. 16വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദേശമുണ്ട്. ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടുകൾ, വള്ളങ്ങൾ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.
കാലവർഷം ശക്തിപ്പെടാത്ത സാഹചര്യമാണ് സംസ്ഥാനത്ത് തുടരുന്നത്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഇടവിട്ട തോതിൽ മഴ പെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്പെടുമെന്നായിരുന്നു റിപ്പോർട്ട്.