Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

അത്താഴം നേരത്തെ കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല!

by News Desk
June 12, 2021
in HEALTH
0
അത്താഴം-നേരത്തെ-കഴിക്കണമെന്ന്-പറയുന്നത്-വെറുതെയല്ല!
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. രാവിലത്തെ ഭക്ഷണം രാജാവിനെ പോലെ കഴിക്കണം എന്നാണല്ലോ! ഉച്ചയോടെ നമുക്ക് വളരെ ക്ഷീണവും വിശപ്പും ഉണ്ടാവുമെന്നതിനാൽ അത് നാം വൈകിപ്പിക്കാറില്ല. എന്നാൽ അത്താഴത്തിന്റെ കാര്യം വരുമ്പോൾ, ആരും വേണ്ടത്ര ശ്രദ്ധ നൽകാറില്ല. വളരെ വൈകി കഴിക്കാനാണ് പലർക്കും താല്പര്യവും. ഇതിനിടയിൽ പല തരം ലഘുഭക്ഷണങ്ങൾ ഇതിനോടകം കഴിക്കുന്നത് കഴിക്കുന്നത് വൈകിപ്പിക്കുന്നു.

അത്താഴം വളരെ കുറച്ച് കഴിക്കണം എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ പ്രധാനമാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയവും. എന്നാൽ നമ്മുടെ തിരക്കിട്ട ജീവിതശൈലിയിൽ പലരും ഇത് അവഗണിക്കുകയാണ് പതിവ്. പലരും ചിലപ്പോ കിടക്കുന്നതിന് തൊട്ട് മുമ്പാകും ഭക്ഷണം കഴിക്കുന്നത് പോലും.

വൈകി അത്താഴം കഴിക്കുന്നത് അത്ര നല്ല ശീലമല്ല. വൈകുന്നേരം ഏഴ് – ഏഴര മണിക്കകം ഒരാൾ അത്താഴം കഴിക്കണം. നേരത്തെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങൾ സൃഷ്ടിക്കും.

ഒരു ദിവസത്തെ അവസാന ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ആരോഗ്യത്തിന് നിർണ്ണായകമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുന്നു.

മെച്ചപ്പെട്ട ദഹനത്തിന്
നിങ്ങളുടെ ഉറങ്ങുന്ന സമയവും അത്താഴ സമയവും തമ്മിൽ കൃത്യമായ അകലം നിലനിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതുണ്ട്. കഴിച്ച ഉടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് സഹായിക്കുന്നു.

പ്രമേഹ സാധ്യതയ്‌ക്കെതിരെ
ശരീരത്തിന് ഇൻസുലിൻ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉടലെടുക്കുന്നത്. കൃത്യസമയത്ത് അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറുന്നതിന് മതിയായ സമയം ലഭിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

വണ്ണം കൂടാതെ നോക്കാൻ
ശരീരഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യും. അതിലൂടെ അമിതവണ്ണത്തിലേയ്ക്ക് നീങ്ങുന്നത് തടയുകയും ചെയ്യാം.

നല്ല ഉറക്കത്തിന്
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിച്ചാൽ ദഹനപ്രക്രിയ നടക്കുന്നത് ഉറക്കസമയത്ത് ആയിരിക്കും. അതുവഴി നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു. നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുകയും നിങ്ങൾക്ക് ഊർജ്ജസ്വലവും സജീവവുമായി അനുഭവപ്പടുകയും ചെയ്യും. അതിനാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ അത്താഴ സമയം നേരത്തേയാക്കാം.

Previous Post

വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതല്‍: മുഖ്യമന്ത്രി

Next Post

ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ജൂലൈ 13 മുതൽ; ഓഫറിൽ ലഭിക്കുന്ന ഫോണുകൾ ഇവയാണ്

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഫ്ലിപ്കാർട്ട്-ബിഗ്-സേവിങ്-ഡേയ്സ്-ജൂലൈ-13-മുതൽ;-ഓഫറിൽ-ലഭിക്കുന്ന-ഫോണുകൾ-ഇവയാണ്

ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ജൂലൈ 13 മുതൽ; ഓഫറിൽ ലഭിക്കുന്ന ഫോണുകൾ ഇവയാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.