ഹോട്ടലോ റസ്റ്റോറന്റോ ബാർബർ ഷാപ്പോ പലചരക്ക് കടയോ ഏതുമാകട്ടെ ഉപഭോക്താക്കളുമായി നേരിട്ട് സംവദിച്ച് സേവനങ്ങൾ എത്തിക്കാൻ വാട്സാപ്പിലൂടെ സൗകര്യമൊരുക്കി മലയാളി സ്റ്റാർട്ട്അപ്പ് ആയ കൺസോൾ ടെക്നോ സൊലൂഷൻസ്.
ഓഫോ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രത്യേക ആപ്ലിക്കേഷനുകളൊന്നും കൂടാതെ തന്നെ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാനാവും. വാണിജ്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പ് ഉപയോക്താക്കളെ തങ്ങളുടെ സേവനങ്ങളിലേക്ക് എത്തിക്കുകയും ചെയ്‌യാം. സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമിക്കേണ്ട ആവശ്യവുമില്ല.
ഓഫോ സേവനം ഇത്രമാത്രമാണ്. സ്ഥാപനങ്ങൾക്ക് അവരുടെ ഉപയോക്തക്കളുമായി സംവദിക്കുന്നത് എളുപ്പമാക്കുന്ന ഒരു പ്ലാറ്റ് ഫോം. ഹോം ഡെലിവറി നടത്തുന്ന റസ്റ്റോറന്റിനോ, പലചരക്ക് കടയ്ക്കോ ഓർഡറുകൾ സ്വീകരിക്കാൻ ഈ സേവനം ഉപയോഗിക്കാം. ബ്യൂട്ടി പാർലറുകൾക്കും, സർവീസ് സെന്ററുകൾക്കുമെല്ലാം ടൈം സ്ലോട്ട് ബുക്ക് ചെയ്‌യാനും മറ്റുമായി ഇത് പ്രയോജനപ്പെടുത്താം.
രാജ്യ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കുന്ന ഈ സേവനം ഉപയോഗിക്കാൻ ഉപഭോക്താവ് ഒരു ഓഫോ ഒരു വാട്സാപ്പ് നമ്പർ ഫോണിൽ സേവ് ചെയ്താൽ മതി. ഓരോ സ്ഥാപനങ്ങൾക്കും പ്രത്യേകം ഷോപ്പ് കോഡ് നൽകിയിട്ടുണ്ടാവും. ഈ ഷോപ്പ് കോഡ് അതാത് സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കും.
ഓഫോ വാട്സാപ്പ് നമ്പറിൽ ഒരു Hi മേസേജ് അയച്ചാൽ ഉപഭോക്താവിന് ബന്ധപെടേണ്ട ഷോപ്പ് നമ്പർ നൽകുക. തുടർന്ന് അതാത് സ്ഥാപനങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
പലവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതിനാൽ പുതിയൊരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്‌യേണ്ടി വരില്ലെന്നും സ്വന്തം പ്രാദേശികമായ സേവനങ്ങൾ ഓൺലൈനാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും കൺസോൾ ടെക്നൊ സൊലൂഷൻസ് പ്രതിനിധി അരവിന്ദ് മംഗലശ്ശേരി പറഞ്ഞു.
Content Highlights: OFO singleway solution for doing any kind for bussiness