കൊച്ചി: ലോക ബാലവേല വിരുദ്ധ ദിനമായ ജൂൺ 12ന് മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന പ്രത്യേക വെബിനാർ ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ നടക്കും. mathrubhumiSEED എന്ന ഔദ്യോഗിക പേജിൽ വെബിനാർ തത്സമയം കാണാം.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എറണാകുളം ജില്ലാ കോടതി ജഡ്ജി സി.എസ്. സുധ, എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുരേഷ് പി.എം., ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ലീഗൽ ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ശബ്നം പി.എം. എന്നിവരാണ് വെബിനാറിൽ പങ്കെടുക്കുന്നത്.